പ്രകോപനമില്ലാതെ യുവാവിന്റെ മുഖവും ചെവിയും കഴുത്തും മാന്തിപ്പൊളിച്ചു; യുവതിക്ക് തടവും 3,000 ദിർഹം പിഴയും
പ്രകോപനമില്ലാതെ യുവാവിന്റെ മുഖവും ചെവിയും കഴുത്തും മാന്തിപ്പൊളിച്ചു; യുവതിക്ക് തടവും 3,000 ദിർഹം പിഴയും
ഫുജൈറ: റെസിഡൻഷ്യൽ ബിൽഡിംഗിൽ വെച്ച് യുവാവിനെ ആക്രമിക്കുകയും മുഖത്ത് മാന്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവതിക്ക് രണ്ട് മാസം തടവും 3,000 ദിർഹം പിഴയും വിധിച്ചു. ഫുജൈറ ഫെഡറൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പരിക്കുകൾ കാരണം 20 ദിവസത്തിലധികം ആ വ്യക്തിക്ക് തന്റെ ജോലി ചെയ്യാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
തന്റെ റെസിഡൻഷ്യൽ ബിൽഡിംഗിൽ കയറി യാതൊരു പ്രകോപനം ഇല്ലാതെ ശബ്ദമുയർത്തുകയും അസഭ്യം പറയുകയും ശേഷം ആക്രമിക്കുകയും ചെയ്‌തെന്നാണ് യുവാവിന്റെ പരാതി. തന്നെ ആക്രമിക്കുന്ന സമയത്ത് അയാൾ പൊലിസിൽ പരാതി നൽകുമെന്ന് അറിയിച്ചെങ്കിലും അവർ ആക്രമണം തുടരുകയായിരുന്നു എന്ന് അറബിക് ദിനപത്രമായ എമരത് അൽ യൂം റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ പൊലിസ് പ്രതിയെ വിളിച്ചുവരുത്തിയ സമയത്ത് യുവതി ആദ്യം ആരോപണങ്ങൾ സമ്മതിച്ചു. ഇതോടെ കേസ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. എന്നാൽ, അന്വേഷണത്തിനിടെ അവൾ തന്റെ മൊഴികൾ പിൻവലിക്കുകയും കുറ്റം നിഷേധിക്കുകയും ചെയ്തു. മാർക്കറ്റിൽ നിന്ന് അപ്പാർമെന്റിലേക്ക് മടങ്ങുകയായിരുന്ന തന്നെ അയാൾ അക്രമിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. കെട്ടിടത്തിന്റെ എലിവേറ്ററിൽ വെച്ചും അക്രമിച്ചെന്നും അവർ പറഞ്ഞു. പ്രതിരോധത്തിന്റെ ഭാഗമായാണ് താൻ അക്രമിച്ചതെന്നും അവർ അന്വേഷണത്തിനിടെ മൊഴി മാറ്റി പറഞ്ഞു.
എന്നാൽ അന്വേഷണത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി. അക്രമത്തിൽ യുവാവിന്റെ മുഖം, നെറ്റി, ഇടത് ചെവി, കഴുത്ത് എന്നിവയിലാണ് പരിക്കേറ്റത്. മെഡിക്കൽ പരിശോധനാ ഫലത്തിലും പരിക്കേറ്റത് വ്യക്തമായി. സമഭാവത്തിൽ കോടതി പ്രതിക്ക് രണ്ട് മാസത്തെ തടവും 3,000 ദിർഹം പിഴയും വിധിച്ചു, കൂടാതെ നിയമപരമായി നിർദ്ദേശിച്ച ജുഡീഷ്യൽ ഫീസും ചുമത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."