3,000ത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് ദേശീയ ദിനാഘോഷം
ദുബൈ: യുഎഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈയില്‍ 3,000ത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ചുള്ള മെഗാ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ദുബൈ സര്‍ക്കാറിന്റെ തൊഴില്‍ കാര്യ സ്ഥിരം സമിതി(പിസിഎല്‍എ)യാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. അല്‍ ഹബാബിലെ ദുബൈ ഹെറിറ്റേജ് ആന്‍ഡ് കള്‍ചര്‍ വില്ലേജിലാണ് പരിപാടി നടന്നത്. എമിറാത്തി സാംസ്‌കാരിക പൈതൃകങ്ങള്‍ പരിചയപ്പെടുത്തിയും വിവിധ മത്സരങ്ങള്‍ നടത്തിയും വിഭവ സമൃദ്ധമായ ഭക്ഷണങ്ങളും കൈനിറയെ സമ്മാനങ്ങളും നല്‍കിയും ദേശീയ ദിനം തൊഴിലാളികള്‍ക്ക് സന്തോഷത്തിന്റെ ദിനമായി ദുബൈ സമ്മാനിച്ചു.
ദുബായിലെ തൊഴില്‍ കാര്യ പെര്‍മനന്റ് കമ്മിറ്റി സെക്രട്ടറി ജനറല്‍ അബ്ദുല്ല ലഷ്‌കരി, പിസിഎല്‍എ അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തിളായിരുന്നു പരിപാടി. ഇമഢാറാത്തി പൈതൃകത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും രസകരമായ ശൈലിയില്‍ തൊഴിലാളികളെ ബോധവത്കരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ആഘോഷ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരുന്നു. യുഎഇ സ്വദേശികളുടെ ഭൂത കാലത്തെ വീടുകളും മറ്റു സാമൂഹിക-കലാ- സാംസ്‌കാരിക അടയാളപ്പെടുത്തലുകളും പ്രദര്‍ശിപ്പിച്ചു. ബ്‌ളൂ കോളര്‍ തൊഴിലാളികള്‍ക്ക് ഒട്ടകയോട്ട അവസരവും നല്‍കി. ഇതുവഴി ഇമാറാത്തി ചരിത്രത്തിലും യുഎഇയിലെ ജനങ്ങള്‍ക്കും ഒട്ടകങ്ങള്‍ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കാന്‍ ചടങ്ങ് ശ്രമിച്ചു.
തൊഴിലാളികള്‍ക്കിടയില്‍ സന്തോഷം പ്രോത്സാഹിപ്പിക്കനായുള്ള പിസിഎല്‍എ ശ്രമങ്ങളുടെ ഭാഗമായാണ് ആഘോഷം. തൊഴിലാളികള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഗണ്യമായ സംഭാവന നല്‍കിയവരാണ്. അവരെ ബഹുമാനത്തോടെയും അന്തസ്സോടെയും പരിഗണിക്കുകയും അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് സെക്രട്ടറി ജനറല്‍ അബ്ദുല്ല ലഷ്‌കരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."