വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന് പിന്നില്‍ സംഘ്പരിവാര്‍ തന്നെ; പ്രചരണത്തിനായി ഉപയോഗിച്ച ഫേസ്ബുക്ക് പേജ് ഇപ്പോള്‍ 'മോദി സപ്പോര്‍ട്ട് കേരള'
സത്യം തുറന്നുകാട്ടിയപ്പോഴെല്ലാം വിമര്‍ശിച്ചവര്‍ക്കിതാ ചുട്ടമറുപടി. സത്യം മറനീക്കി പുറത്തുവന്നിരിക്കുന്നു. കേരളത്തില്‍ ബി.ജെ.പിക്ക് ഒരു എം.എല്‍.എ പോലും ഇല്ലാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് സാധാരണ ഒരു ഫേസ്ബുക്ക് പേജില്‍ ഇത്രമാത്രം ഫോളോവേഴ്‌സ് ഉണ്ടാകുക എന്ന ചോദ്യമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന പേരില്‍ 2019 ഡിസംബറില്‍ ആരംഭിച്ച ഗ്രൂപ്പ് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 'മോദി സപ്പോര്‍ട്ട് കേരള' എന്നാക്കി മാറ്റിയിരിക്കുകയാണ്. ആദ്യം ഒരു പദ്ധതിയുടെ പേരില്‍ പേജ് തുടങ്ങുക പിന്നീട് അത്യാവശ്യം ഫോളോവേഴ്‌സ് ആകുമ്പോള്‍ പതിയെ എന്താണോ ലക്ഷ്യം വെച്ചത് അതിലേക്ക് കടക്കുക. അതാണ് സംഘ്പരിവാര്‍ നടപ്പാക്കുന്ന പുതിയ പദ്ധതി.
അര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള 'മോദി സപ്പോര്‍ട്ട് കേരള' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഹിസ്റ്ററിയിലാണ് തട്ടിപ്പ് വ്യക്തമായത്. 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍' പേരില്‍ 2020 ജനുവരി പതിനൊന്നിനാണ് ഗ്രൂപ്പ് തുടങ്ങുന്നത്. തുടര്‍ന്ന് 'ട്വന്റി20' തരംഗം തുടങ്ങിയ കാലത്ത് ഗ്രൂപ്പിന്റെ പേര് മാര്‍ച്ച് 28ന് 'ട്വന്റി20 ഒ.ഐ.ഒപി ഫാന്‍സ്' എന്നാക്കി പേര്. രണ്ടു മാസത്തിന് ശേഷം പേര് 'ട്വിന്റി20 കേരള ലവേഴ്‌സ്' എന്നാക്കി മാറ്റി.
കേരളത്തില്‍ ട്വന്റി20 ജ്വരം അവസാനിച്ചെന്ന തോന്നലില്‍ ഗ്രൂപ്പിന്റെ പേര് അതേ വര്‍ഷം ആഗസ്റ്റില്‍ വീണ്ടും 'വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍' എന്നാക്കി മാറ്റി. ഏറ്റവും ഒടുവിലാണ് ഗ്രൂപ്പ് 'മോദി സപ്പോര്‍ട്ട് കേരള എന്നായി രൂപാന്തരപ്പെട്ടത്. ആളെ കൂട്ടാന്‍ ഫേസ്ബുക്ക് ആള്‍മാറാട്ടം. നിരവധി പേരാണ് സംഭവത്തിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ്
വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനെതിരായ് സുപ്രഭാതം ആണ് ആദ്യമായ് വാര്‍ത്തകൊടുത്തത്.അതിനെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു. വാര്‍ത്ത പുറത്തുകൊണ്ടുവന്ന സുപ്രഭാതം റിപ്പോര്‍ട്ടര്‍ക്കെതിരെ സംഘ്പരിവാര്‍ ഭീഷണിയുയര്‍ത്തി.
മുന്‍ധനമന്ത്രി തോമസ് ഐസക് നിജസ്ഥിതി മനസിലാക്കി ഫേസ്ബുക്കില്‍ സംഭവത്തെക്കുറിച്ച് പോസ്റ്റിട്ടു. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് ആര്‍.എസ്.എസിന്റെ ട്രോജന്‍ കുതിരയാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് കുറിച്ചു.
1400 രൂപ പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നതില്‍ 1250 രൂപയും ഇടതുപക്ഷ സര്‍ക്കാരുകളുടെ സംഭാവനയാണ്. ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് 600 രൂപ പെന്‍ഷന്‍ 1400 രൂപയായി വര്‍ദ്ധിപ്പിച്ചതാണ്. ഇതിനുള്ള ജനകീയ അംഗീകാരം സര്‍ക്കാരിനുണ്ട്.
ഇത് എങ്ങനെ തകര്‍ക്കാം എന്നതിന് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ കണ്ടുപിടിച്ച ഒരു തന്ത്രമാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കാമ്പയിന്‍ എന്ന് അദ്ദേഹം വ്യക്തമാക്കി.
വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് സംഘ്പരിവാര്‍ സൃഷ്ടിയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരുന്നു. ആകര്‍ഷണീയവും അതേസമയം വ്യക്തിപരമായി നേട്ടമുണ്ടാകുമെന്ന് തോന്നുന്നതുമായ മുദ്രാവാക്യങ്ങള്‍ കൊണ്ട് ഗ്രാമപ്രദേശങ്ങളില്‍ പോലും വലിയ ലഭിച്ചുകൊണ്ടിരിക്കുന്ന കൂട്ടായ്മയെ നിയന്ത്രിക്കുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും സംഘ്പരിവാറിന്റെ പ്രത്യേക വിഭാഗമാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ത്രിതല തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്തും വണ്‍ ഇന്ത്യ വണ്‍ പെന്‍ഷനെ മുന്‍നിര്‍ത്തി പ്രചരണത്തിനിറങ്ങാനും സംഘ്പരിവാര്‍ മറന്നില്ല. പിന്നീട് അത് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സംഘ്പരിവാറിന്റെ അജണ്ടയാണെന്ന് തെളിവ് സഹിതം തുറന്നുകാട്ടിയിട്ടും നിഷേധിച്ച സംഘ്പരിവാറിന്റെ പേജിലാണ് മോദിയുടെ ഫോട്ടോ ഉള്‍പ്പടെ പുനര്‍നാമകരണം ചെയ്ത് 'മോദി സപ്പോര്‍ട്ടേഴ്‌സ് കേരള' എന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടത്. ഒടുവില്‍ എല്ലാം കെട്ടടങ്ങി എന്ന് കരുതിയ ശേഷം അവര്‍ തന്നെ പറയാതെ പറയുന്നു അതെ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന് പിന്നില്‍ സംഘ് പരിവാര്‍ തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."