മിസോറാമില്‍ ഭരണകക്ഷിക്ക് തിരിച്ചടി; സൊറം പീപ്പിള്‍സ് മൂവ്‌മെന്റ് കേവല ഭൂരിപക്ഷത്തിലേക്ക്
മിസോറാമില്‍ ഭരണകക്ഷിക്ക് തിരിച്ചടി; സൊറം പീപ്പിള്‍സ് മൂവ്‌മെന്റ് കേവല ഭൂരിപക്ഷത്തിലേക്ക്
ഐസ്വാള്‍: മിസോറം നിയമസഭ തെരഞ്ഞെടുപ്പ് വെട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സൊറം പീപ്പിള്‍സ് മൂവ്‌മെന്റ് (ZPM) കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് അധികാരത്തിലുള്ള എം.എന്‍.എഫ് കനത്ത തിരിച്ചടി നേരിടുകയാണ്.
രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഉച്ചക്കുമുമ്പ് ചിത്രം വ്യക്തമാകും. സൊറം പീപ്പിള്‍സ് മൂവ്‌മെന്റും മിസോ ഫ്രണ്ടും ഇഞ്ചോടിഞ്ച് പോരാട്ടമെന്നായിരുന്നു അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചിരുന്നത്.
മിസോറമില്‍ 16 വനിതകളടക്കം 174 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ഭരണകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ട് (എം.എന്‍.എഫ്), പ്രതിപക്ഷമായ സോറം പീപിള്‍സ് മൂവ്‌മെന്റ് (zpm), കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് 40 സീറ്റുകളിലും മത്സരിച്ചിരുന്നത്. ബി.ജെ.പി 23 ഇടത്തും ആം ആദ്മി പാര്‍ട്ടി നാലിടത്തും ജനവിധി തേടിയിരുന്നു. 8,56,868 വോട്ടര്‍മാരാണ് വിധിയെഴുതിയത്.
തെലങ്കാന, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം മിസോറമിലും ഇന്നലെയായിരുന്നു വോട്ടെണ്ണല്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആരാധന നടപടിക്രമങ്ങളെ ബാധിക്കുന്നതിനാല്‍ ഒരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് വിവിധ ക്രിസ്ത്യന്‍ സംഘടനകളും കോണ്‍ഗ്രസും ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇന്നേക്ക് മാറ്റി തീയതി പുതുക്കി നിശ്ചയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."