ആകാശത്ത് ഇനി ബലൂണുകൾ വിസ്മയം തീർക്കും; ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ ഏഴിന്
ആകാശത്ത് ഇനി ബലൂണുകൾ വിസ്മയം തീർക്കും; ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഡിസംബർ ഏഴിന്
ദോഹ: കൂറ്റൻ ബലൂണുകൾ ആകാശത്ത് അത്ഭുതം തീർക്കുന്ന ഖത്തർ ബലൂൺ ഫെസ്റ്റിവലിന് ഡിസംബർ ഏഴിന് (വ്യാഴം) തുടക്കമാകും. നാലാമത് ബലൂൺ ഫെസ്റ്റിവൽ കതാറ കൾച്ചറൽ വില്ലേജിൽ നടക്കും. മേളയിൽ അമ്പതിലേറെ കൂറ്റൻ ബലൂണുകളാണ് വിസ്മയം തീർക്കാനെത്തുന്നത്. വ്യത്യസ്ത ആകൃതിയിലും നിറങ്ങളിലുമുള്ള 50ലധികം ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനത്തോടൊപ്പം മറ്റു വിനോദ പരിപാടികളും അരങ്ങേറും.
മേളയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ഹോട്ട് എയർ ബലൂണിൽ സഞ്ചരിച്ച് ഖത്തറിന്റെ ഭംഗി ആസ്വദിക്കാനുള്ള അവസരവുമുണ്ടാകും. കൂടുതൽ പേർക്ക് ആകാശ യാത്രയുടെ അനുഭവമെത്തിക്കാൻ സബ്‌സിഡി നിരക്കിൽ 499 ഖത്തർ റിയാലിന് 1000 ടിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
ബലൂൺ മേളയുടെ മുൻ പതിപ്പുകളെപ്പോലെ ഈ വർഷവും സന്ദർശകർക്കായി വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് ഒരുക്കുന്നത്. പ്രത്യേക ഫാമിലി ഏരിയ, കുട്ടികൾക്കുള്ള ഗെയിമുകൾ, രുചിവൈവിധ്യങ്ങളുടെ ഫുഡ് കോർട്ട്, അതിഥികൾക്കുള്ള വിഐപി മജ്ലിസ് എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."