HOME
DETAILS
MAL
കൊവിഷീല്‍ഡ് തര്‍ക്കത്തില്‍ ബ്രിട്ടന് മറുപടി ; ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് 10 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം
backup
October 02 2021 | 04:10 AM
ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്‍ ബ്രിട്ടന്‍ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പുതിയ മാനങ്ങളിലേക്ക്. ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 10 ദിവസം നിര്‍ബന്ധ ക്വാറന്റൈന്‍ വേണമെന്ന് ഇന്ത്യ വ്യക്തമാക്കി. ഒക്ടോബര്‍ നാലു മുതല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരും. കൊവിഷീല്‍ഡ് വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്കും 10 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.
ഈയിടെ ഇന്ത്യയില്‍ നല്‍കുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍ ബ്രിട്ടന്‍ അംഗീകരിക്കാത്തത് ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കത്തിനിടയാക്കിയിരുന്നു. ഒടുവില്‍ കൊവിഷീല്‍ഡ് ബ്രിട്ടന്‍ അംഗീകരിച്ചു. എന്നാല്‍ ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടന്‍ ആക്ഷേപം ഉന്നയിച്ചു. ജനനത്തീയതി ഉള്‍പ്പെടുത്തി ഇതും പരിഹരിച്ചിട്ടും വാക്‌സിനെടുത്താലും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നാണ് ബ്രിട്ടീഷ് നിലപാട്. ഇതിനു പിന്നാലെയാണ് ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയും ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്.
ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ത്യയിലെത്തി എട്ടാം ദിനം വീണ്ടും കൊവിഡ് പരിശോധന നടത്തണം.
വീട്ടിലോ അവര്‍ താമസിക്കുന്ന സ്ഥലങ്ങളിലോ ആണ് നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയേണ്ടത്. കൊവിഡ് മാനദണ്ഡവുമായി ബന്ധപ്പെട്ട് ബ്രിട്ടനും ഇന്ത്യയും തമ്മില്‍ നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. ദേശീയ ആരോഗ്യ അതോറിറ്റി ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ, യു.കെ ഹൈക്കമ്മിഷണര്‍ അലക്‌സ് എല്ലിസ് എന്നിവരാണ് ചര്‍ച്ച നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."