മതകീയത എന്നാല്‍ മാനുഷികത: സമദാനി
കോട്ടക്കല്‍: സമാധാനവും സാമൂഹിക സൗഹൃദവും നിലനിര്‍ത്താനും പരിരക്ഷിക്കാനും മതവും രാഷ്ട്രീയവും കലയും സാഹിത്യവും അടക്കമുള്ള സകല മാനുഷിക വ്യവഹാരങ്ങളും സമര്‍പ്പിക്കേണ്ടതുണ്ടെന്ന് എം.പി അബ്ദുസമദ് സമദാനി. മതകീയത എന്നാല്‍ മാനുഷികത എന്നാണ് അര്‍ഥം. ഈ അര്‍ഥതലം തിരിച്ചറിയാനും സാക്ഷാത്കരിക്കാനും കൂട്ടായ പ്രയത്‌നം അനിവാര്യമായിരിക്കുന്നു. അതിനായി എല്ലാ വിഭാഗങ്ങളുടെയും സകലസമുദായങ്ങളുടെയും യോജിക്കുന്ന പ്രവര്‍ത്തനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. 'ദ കംപാഷന്റെ' ആഭിമുഖ്യത്തില്‍ റഹ്മത്തുന്‍ ലില്‍ ആലമീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഖുര്‍ആനിക് ആന്റ് പ്രോഫറ്റിക് സ്റ്റഡീസില്‍ 'പ്രവാചക പാതയുടെ ഉത്തമ മാതൃക' എന്ന പ്രമേയത്തെ പുരസ്‌കരിച്ചു നടന്ന സെമിനാറിന്റെ സമാപന പ്രഭാഷണം നടത്തുകയായിരുന്നു സമദാനി.
റഹ്മത്തുന്‍ ലില്‍ ആലമീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഖുര്‍ആനിക് ആന്റ് പ്രോഫറ്റിക് സ്റ്റഡീസ് പ്രസിഡന്റ് പി.പി അബ്ദുള്ള അധ്യക്ഷനായി. ഡോക്ടര്‍ യൂസുഫ് മുഹമ്മദ് നദ്‌വി, പി.പി മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍, കെ. ഫൈസല്‍ മുനീര്‍, അഡ്വ.ഫൈസല്‍ ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."