കാന്തപുരം വിഭാഗം ഹര്‍ജി തള്ളി പള്ളിക്കല്‍ബസാര്‍ പള്ളി തെരഞ്ഞെടുപ്പ് വഖ്ഫ് ട്രൈബൂണല്‍ അംഗീകരിച്ചു
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ജുമാ മസ്ജിദ് കമ്മിറ്റി തെരഞ്ഞെടുപ്പു സംബന്ധിച്ച കേസില്‍ വഖ്ഫ് ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവിനെതിരേ കാന്തപുരം വിഭാഗം വഖ്ഫ് ട്രൈബൂണലില്‍ നല്കിയ ഹരജി ട്രൈബൂണല്‍ ജഡ്ജി പി ജെ വിന്‍സന്റ് തള്ളി.
പള്ളികമ്മിറ്റി തെരഞ്ഞെടുപ്പു നടത്തുന്നതിനു വഖ്ഫ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്റെ 98 ശതമാനം വോട്ടു നേടിയാണു സമസ്തയുടെ പാനല്‍ 21 അംഗ കമ്മിറ്റിയില്‍ പൂര്‍ണമായും വിജയിച്ചത്. പ്രസ്തുത തെരഞ്ഞെടുപ്പിനെതിരേ എ.പി വിഭാഗം വഖ്ഫ് ബോര്‍ഡ് മുന്‍പാകെ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ അധികാര കൈമാറ്റം വൈകി.
തെരഞ്ഞെടുപ്പു ശരിവെച്ചു വഖ്ഫ് ബോര്‍ഡ് കഴിഞ്ഞ മാസം ഉത്തരവായെങ്കിലും ഇതിനെതിരേ കാന്തപുരം വിഭാഗം വഖ്ഫ് ട്രൈബൂണല്‍ മുമ്പാകെ ഹരജി നല്കി. ഹരജിയില്‍ വാദം കേട്ട ട്രൈബൂണല്‍ വഖഫ് ബോര്‍ഡ് ഉത്തരവു ശരി വെച്ചു കാന്തപുരം വിഭാഗത്തിന്റെ ഹരജി തള്ളുകയായിരുന്നു.
ഹൈക്കോടതിയുള്‍പ്പെടെ വിവിധ കോടതികളിലായി പള്ളി തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തു കാന്തപുരം വിഭാഗം നല്കിയ പതിനൊന്നോളം ഹരജികള്‍ കോടതി തള്ളിയിരുന്നു. വ്യാജ രേഖ ചമച്ച കേസില്‍ എ.പി വിഭാഗത്തിലെ പ്രമുഖര്‍ക്കെതിരേ കോടതിയില്‍ കേസും നിലവിലുണ്ട്. നിലവില്‍ ആര്.ഡി.ഒ യുടെ നിയന്ത്രണത്തിലാണു പള്ളി. ആര്.ഡി.ഒ നിയോഗിച്ച മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി മുസ്തഫ തങ്ങളടക്കമുള്ള നാലംഗ സമിതിയാണ് ഇപ്പോള്‍ പള്ളി പരിപാലനം നടത്തി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."