പേമാരിയില്‍ മുങ്ങി വടക്കന്‍ ജില്ലകള്‍; കാസര്‍കോട് ഉരുള്‍പൊട്ടല്‍, പലയിടത്തും ജാഗ്രതാ നിര്‍ദ്ദേശം
കാസര്‍കോട്: കാസര്‍കോട് മരുതോം മലയോര ഹൈവേ്ക്ക് സമീപം ഉരുള്‍പൊട്ടല്‍. ഹൈവേക്ക് സമീപമുള്ള വനത്തിലാണ് നേരിയ ഉരുള്‍പൊട്ടലുണ്ടായത്. ഇന്നലെ വൈകിട്ട് തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നതോടെ പലയിടങ്ങളിലും വെള്ളം കയറുകയായിരുന്നു. കൊളക്കാടന്‍ മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. കാരശ്ശേരി ഊരാളിക്കുന്നുമലയിലും തോട്ടയ്ക്കാട് മലയിലും മലവെള്ളപ്പാച്ചിലുണ്ടായി.
കോഴിക്കോട് നഗരത്തിലും മുക്കം ടൗണിലും വെള്ളം കയറി. കടകളില്‍ വെള്ളം കയറിയതോടെ പലരും കടകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റി. കോഴിക്കോട്, വയനാട്, കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി കനത്ത മഴയാണ് പെയ്തത്. പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 2, 3, 4, 5, 6 തിയ്യതികളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ ഘട്ടത്തില്‍ ബന്ധുവീടുകളിലേക്കോ മറ്റു ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ മാറി താമസിക്കാന്‍ തയാറാകണം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവരും നേരത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായതും സാധ്യത ഉള്ളതുമായ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം
അടച്ചുറപ്പില്ലാത്തതും മേല്‍ക്കൂര ശക്തമല്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ മാറി താമസിക്കാന്‍ തയാറാകണം. ആവശ്യമുള്ളവരെ മാറ്റി താമസിപ്പിക്കാന്‍ ജില്ലാഭരണകൂടവും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ, പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, തുടങ്ങിയവ സുരക്ഷിതമാക്കണം. ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറേണ്ട ഘട്ടമുണ്ടായാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."