HOME
DETAILS

ഹമാസിന്റെ തിരിച്ചടികള്‍, ഒപ്പം സാമ്പത്തിക പ്രതിസന്ധിയും, വലഞ്ഞ് ഇസ്‌റാഈല്‍; സൈനികര്‍ക്ക് ശമ്പളം കൊടുക്കുന്നത് മാലിന്യ സംസ്‌കരണ ഫണ്ടില്‍നിന്ന്

  
backup
December 05 2023 | 09:12 AM

war-and-the-adverse-impact-on-israels-economy-news

ഹമാസിന്റെ തിരിച്ചടികള്‍ ഒപ്പം സാമ്പത്തിക പ്രതിസന്ധിയും, വലഞ്ഞ് ഇസ്‌റാഈല്‍; സൈനികര്‍ക്ക് ശമ്പളം കൊടുക്കുന്നത് മാലിന്യ സംസ്‌കരണ ഫണ്ടില്‍നിന്ന്

ജറൂസലേം: വന്‍തുക ചെലവഴിച്ച് ഗസ്സയില്‍ ആക്രമണം തുടരുമ്പോള്‍ ഇസ്‌റാഈലില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. അപ്രതീക്ഷിതമായ ഹമാസിന്റെ മിന്നലാക്രമണവും തുടര്‍ന്നുള്ള തിരിച്ചടിയും ഇസ്‌റാഈലിന്റെ സാമ്പത്തിക സുസ്ഥിരതയെ താറുമാറാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരുതല്‍ സൈനികര്‍ക്ക് നിലവില്‍ ശമ്പളം നല്‍കുന്നത് പരിസ്ഥിതി സംരക്ഷണ മന്ത്രാലയത്തിന്റെ ഫണ്ടില്‍ നിന്നാണെന്നും ഇതിനായി നീക്കിവച്ച 150 കോടി ഷെകല്‍സില്‍ 140 കോടിയും സൈനികര്‍ക്കു ശമ്പളം നല്‍കാന്‍ വകമാറ്റിയെന്നും ഇസ്‌റാഈല്‍ ദിനപത്രമായ ഹാരേട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പരിസ്ഥിതി സംരക്ഷണ മന്ത്രാലയത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കു വേണ്ടി നീക്കിവച്ച തുകയാണ് ഇപ്പോള്‍ സൈനികരുടെ ശമ്പളത്തിന് ചെലവഴിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്റ്റേറ്റ് കംപ്‌ട്രോളറിന്റെ റിപ്പോര്‍ട്ടില്‍, 150 കോടി ഷെകല്‍സ് തുക നീക്കിയിരിപ്പുണ്ടെന്നും അവശ്യഘട്ടങ്ങളില്‍ കാഷ് റിസര്‍വ് ആയി ഇതുപയോഗിക്കാമെന്നും പറഞ്ഞിരുന്നു. അതിനാലാണ് ധനമന്ത്രാലയം ഈ തുക തിരിച്ചെടുത്ത് ശമ്പളത്തിനായി നീക്കിവച്ചത്. 3.6 ലക്ഷം റിസര്‍വ് സൈനികരെയാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ കരയാക്രമണം നടത്താന്‍ നിര്‍ത്തിയിട്ടുള്ളത്. റിസര്‍വ് സൈനികരുടെ എണ്ണം കൂടുതലായതിനാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എണ്ണം കുറയ്ക്കാനും തീരുമാനിച്ചിരുന്നു. ഇസ്‌റാഈലില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് നിര്‍ബന്ധിത സൈനിക പരിശീലനമുണ്ട്. യുവാക്കള്‍ക്ക് രണ്ടര വര്‍ഷവും യുവതികള്‍ക്ക് രണ്ടു വര്‍ഷവുമാണ് പരിശീലനം.
500 കോടി ഷെകല്‍സ് (130 കോടി ഡോളര്‍) ആണ് റിസര്‍വ് സൈനികര്‍ക്കുള്ള ശമ്പളം കൊടുക്കാന്‍ സര്‍ക്കാരിനു സ്വരൂപിക്കേണ്ടത്.

ഗസ്സയില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 75; ഇസ്‌റാഈല്‍ നഗരങ്ങളിലും വ്യോമാക്രണം കടുപ്പിച്ച് ഹമാസ്
നഗസ്സ: ഇസ്‌റാഈല്‍ നഗരങ്ങളില്‍ ശക്തമായ വ്യോമാക്രമണവുമായി ഹമാസ്. ഗസ്സ അതിര്‍ത്തിയില്‍ പലയിടങ്ങളിലായി റോക്കറ്റ് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. മധ്യ ഇസ്‌റാഈലിലും റോക്കറ്റ് സൈറണ്‍ കേള്‍ക്കാമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റമത്ഗന്‍, കിര്‍യാത് ഒനൊ, സാവ്‌യോണ്‍, യെഹുദ് മോണ്‍സണ്‍ എന്നീ യഹൂദ നഗരങ്ങളിലും ഹമാസിന്റെ റോക്കറ്റ് ആക്രമണമുണ്ടായി. പെത്ഹാ തിക്‌വ, മാസ്, ഗെനെയ് തിക്‌വ, ഗാത് റിമോണ്‍, ഗിവാത് ഹഷ്‌ലോഷ എന്നിവിടങ്ങളിലും റോക്കറ്റ് സൈറണ്‍ കേട്ടുവെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ലബനാന്‍ അതിര്‍ത്തിയിലും റോക്കറ്റ് സൈറണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഗസ്സയില്‍ കരയാക്രമണം ശക്തിപ്പെടുത്തുന്നതിനിടെ ഇസ്‌റാഈല്‍ സേനയ്ക്ക് വന്‍ തിരിച്ചടിയാണ് നേരിടേണ്ടിവരുന്നത്. ഇന്നലെ അഞ്ച് ഇസ്‌റാഈല്‍ സൈനികരെ ഹമാസ് വധിച്ചതോടെ ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 75 ആയി. കഴിഞ്ഞ ദിവസം 60 ഇസ്‌റാഈല്‍ സൈനികരെ വധിച്ചതായി ഹമാസ് അറിയിച്ചിരുന്നു. വടക്കന്‍ ഗസ്സയില്‍ മൂന്ന് ഇസ്‌റാഈല്‍ ട്രൂപ്പ് കമാന്‍ഡര്‍മാരാണ് ഇന്നലെ കൊല്ലപ്പെട്ടത്.

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ മരിച്ചവരുടേതടക്കം 401 ഇസ്‌റാഈല്‍ സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഗസ്സയില്‍ കഴിഞ്ഞ ദിവസത്തെ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്‌റാഈല്‍ സൈന്യത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago