കുവൈത്തിലെ ഡെലിവറി ഡ്രൈവർമാർക്ക് ഇന്ത്യൻ എംബസിയുടെ മാർഗ നിർദ്ദേശങ്ങൾ
Directions of Indian Embassy for delivery drivers in Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹോട്ടലുകൾ ,കൊറിയർ സർവ്വീസ് സെന്ററുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഡെലിവറി ഡ്രൈവർ വിസയിലെത്തുന്നവർക്ക് മൂന്നു വര്ഷം കഴിഞ്ഞ ശേഷം മാത്രമേ ഇതെ മേഖലയിലുള്ള മറ്റു സംരംഭങ്ങളിലേക്ക് വിസ മാറ്റം അനുവദിക്കൂവെന്നു ഇന്ത്യൻ എംബസി. നിലവിൽ ഈ മേഖലകളിൽ ജോലി ചെയ്യുന്നവരും പുതുതായി ഈ ജോലികളിലേക്ക് വരാൻ ഉദ്ദേശിക്കുന്ന ഇന്ത്യക്കാരും ഇക്കാര്യം അറിഞ്ഞിരിക്കണമെന്നും എംബസി പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ഇങ്ങനെ എത്തുന്നവരെ ഡെലിവറി ഡ്രൈവർമാർ, ഫുഡ് ഫ്ലാറ്റുഫോം ഡ്രൈവർമാർ എന്നിങ്ങനെയാണ് ജോലിക്ക് നിയമിക്കുക. ഈ മേഖലയിലെ തൊഴിലാളികൾ അവരുടെ സുരക്ഷയുടെ ഭാഗമായി അപകട ഇൻഷുറൻസ് ഉറപ്പ് വരുത്തണമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. കുവൈത്തിലെ തൊഴിൽ നിയമമനുസരിച്ച് ഡെലിവറി മേഖലയിലെ ഡ്രൈവർമാർക്ക് മിനിമം 120 ദീനാർ മാത്രമാണ് ശമ്പളം ലഭിക്കുകയുള്ളൂ. അതെ സമയം എംബസിയുമായുള്ള തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിൽ തൊഴിലുടമയിൽ നിന്ന് അപകട , അംഗവൈകല്യ ഇന്ഷൂറന്സിനു തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കുമെന്നും ഇന്ത്യൻ എംബസി പുറത്തിറക്കിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."