HOME
DETAILS
MAL
യു.പിയിലെ കര്‍ഷക പ്രതിഷേധ വേദിയിലേക്ക് മന്ത്രിമാരുടെ വാഹനവ്യൂഹം ഇടിച്ചു കയറി; രണ്ടു മരണം
backup
October 03 2021 | 12:10 PM
ലഖ്നൗ: മന്ത്രിമാരുടെ വാഹനവ്യൂഹം കര്‍ഷക പ്രതിഷേധ വേദിയിലേക്ക് ഇടിച്ചുകയറി രണ്ടു മരണം. എട്ടുപേര്‍ക്ക് പരുക്ക്. സമരരംഗത്തുണ്ടായിരുന്ന കര്‍ഷകരാണ് മരിച്ചത്.
ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ജില്ലയിലാണ് സംഭവം. ഇതേതുടര്‍ന്ന് സ്ഥലത്ത് സംഘര്ഷംഉണ്ടായി. പ്രദേശവാസികള്‍ വാഹനങ്ങള്‍ക്ക് തീയിട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെയും വാഹനവ്യൂഹമാണ് സമരവേദിയിലേക്ക് ഇടിച്ചുകയറിയത്. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. എന്നാല്‍ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ലഖിം പൂര് ഭരണകൂടം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."