HOME
DETAILS

പെരുമാറ്റവും പ്രവൃത്തിയും സൂക്ഷിച്ചു വേണം; പൊലിസിന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം

  
backup
October 04 2021 | 03:10 AM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af
 
 
സ്വന്തം ലേഖകന്‍ 
തിരുവനന്തപുരം: പൊലിസുദ്യോഗസ്ഥരുടെ യോഗത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലിസുദ്യോഗസ്ഥര്‍ അനാവശ്യ പരിപാടികളും ഇടപെടലുകളും ഒഴിവാക്കണമെന്നും ഉന്നതോദ്യോഗസ്ഥരുള്‍പ്പെടെ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്നുമാണ് നിര്‍ദേശം. 
പൊലിസിനെതിരായ വിവാദങ്ങള്‍ സക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ മുതല്‍ ഡി.ജി.പി വരെയുള്ളവരുടെ ഓണ്‍ലൈന്‍ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തത്. പെരുമാറ്റത്തിലും പ്രവൃത്തിയിലും നല്ല സൂക്ഷ്മത വേണമെന്നും സഹപ്രവര്‍ത്തകര്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിമര്‍ശനമുണ്ടാകാനിടയുള്ള പ്രവൃത്തികളില്‍നിന്ന് ഉദ്യോഗസ്ഥര്‍ വിട്ടുനില്‍ക്കണം. അടുപ്പം വേണ്ടാത്തവരുമായി അകലം പാലിക്കുക തന്നെ വേണം. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. യൂനിഫോമില്‍ അനൗദ്യോഗിക പരിപാടികളില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണം. ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയില്ലാത്ത പരിപാടികളില്‍ പൊലിസുദ്യോഗസ്ഥര്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങളിലെ പരിശോധനകളുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങളും യോഗത്തില്‍ ചൂണ്ടിക്കാട്ടി. പൊതുജനങ്ങളോടുള്ള പൊലിസിന്റെ പെരുമാറ്റം മെച്ചപ്പെടുത്തണം. സ്ത്രീധന പരാതികള്‍ളുള്‍പ്പെടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ ഡി.ഐ.ജിമാര്‍ നേരിട്ട് നിരീക്ഷിക്കണം. മാഫിയകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് പൊലിസിനു കളങ്കമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണുമായി ഉന്നത പൊലിസുദ്യോഗസ്ഥര്‍ക്കുള്ള ബന്ധം, പൊലിസ് ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസുകള്‍, പെണ്‍കുട്ടിയെയും അച്ഛനെയും മോഷ്ടാക്കളാക്കി ചിത്രീകരിച്ച് തെരുവില്‍ വിചാരണ ചെയ്ത പിങ്ക് പൊലിസ് നടപടി തുടങ്ങിയവ സൂചിപ്പിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago