HOME
DETAILS
MAL
108ല്‍ അനാവശ്യമായി വിളിച്ചത് അഞ്ചര ലക്ഷം പേര്
backup
October 04 2021 | 03:10 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആംബുലന്‍സ് സേവനങ്ങള്‍ക്കായുള്ള 108 നമ്പറില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അനാവശ്യമായി വിളിച്ചത് അഞ്ചര ലക്ഷത്തോളം പേര്.
108 നമ്പറിലേക്ക് കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ആകെ വന്ന 9,19,424 കോളുകളില്‍ 5,40,571 കോളുകളും ഇത്തരത്തിലുള്ളതാണ്.
ഗ്യാസ് ബുക്ക് ചെയ്യുന്നതിനും മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യുന്നതിനും 108ലേക്ക് വിളിച്ചതും നിരവധിപേരാണ്.
2,46,181 പേര് ഫോണ്‍വിളിച്ച് ഒന്നും സംസാരിച്ചില്ല. ഈ കാലയളവില്‍ വന്ന മിസ്ഡ് കോളുകളുടെ എണ്ണം 1,69,792 ആണ്. റോങ് നമ്പര്‍ കോളുകള്‍ 93,858 എണ്ണമാണ്. മാതാപിതാക്കളുടെ ഫോണുകളില്‍ നിന്ന് കുട്ടികള്‍ 108ലേക്ക് വിളിക്കുന്നതും പതിവ് സംഭവമാണ്.
28,622 കോളുകളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ 108ലേക്ക് വന്നത്. 431 കോളുകള്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള കണ്ട്രോള് റൂം ജീവനക്കാരോട് മോശമായി പെരുമാറുന്നവരുടേത് ആയിരുന്നു.
ഒരുദിവസത്തെ ശരാശരി കണക്കുനോക്കിയാല്‍ 108ലേക്ക് വരുന്ന 3,000 കോളുകളില്‍ 2000ഉം അനാവശ്യമായവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."