HOME
DETAILS
MAL
സഊദിയിൽ മലയാളി കുത്തേറ്റു മരിച്ചു
backup
December 06 2023 | 05:12 AM
റിയാദ്: സഊദിയിലെ ജിസാനിൽ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ടു. ജിസാൻ ദര്‍ബിലാണ് പാലക്കാട് കാരാകുർഷി സ്വദേശി കുത്തേറ്റ് കൊല്ലപ്പെട്ടു. കൂമ്പാറ ചേരിക്കപ്പാടത് അബ്ദുൽ മജീദ്( 47) ആണ് ബംഗാളികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്.
പ്രതികളായ 2 ബംഗ്ലാദേശ് സ്വദേശികൾ പോലീസ് പിടിയിലായിട്ടുണ്ട്. വർഷങ്ങളായി ഇദ്ദേഹം പ്രദേശത്ത് ശീഷ കട നടത്തുകയായിരുന്നു. മയ്യിത്ത് ദർബ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും 2 കുട്ടികളും നാട്ടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."