HOME
DETAILS
MAL
യു.പിയില്‍ അവിവാഹിതയായ ദലിത് യുവതി ഗര്‍ഭച്ഛിദ്രത്തിനിടെ മരിച്ചു
backup
October 04 2021 | 04:10 AM
ഡോക്ടറടക്കം നാലുപേര്‍ അറസ്റ്റില്‍
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അവിവാഹിതയായ ദലിത് യുവതി ഗര്‍ഭച്ഛിദ്രത്തിനിടെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ അടക്കം നാലുപേര്‍ അറസ്റ്റിലായി. മഹോബയിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ ദലിതുകള്‍ക്കെതിരേ ഉയര്‍ന്ന ജാതിക്കാര്‍ നടത്തുന്ന ക്രൂരതകള്‍ നിരന്തരം വാര്‍ത്തയാകുന്നതിനിടെയാണ് പുതിയ സംഭവം.
ഹമിര്‍പൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഗര്ഭിച്ഛിദ്രത്തിന് വിധേയയാക്കുമ്പോഴാണ് 20കാരി മരിച്ചത്. ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം. തന്റെ മകളെ ബലാത്സംഗത്തിനിരയാക്കിയെന്നാരോപിച്ച് ഇതിനു പിന്നാലെ യുവതിയുടെ പിതാവ് പരാതി നല്കി.
തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് 28കാരനായ പ്രതിയും ഇയാളുടെ പിതാവും ബന്ധുവും ഡോക്ടറും അടക്കമുള്ളവര്‍ അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് കുടുംബം അറിഞ്ഞിരുന്നില്ല. വയറുവേദന കാരണം ചികിത്സ തേടിയപ്പോഴാണ് ആറു മാസം ഗര്‍ഭിണിയാണെന്നറിഞ്ഞത്. വീടിനടുത്ത് കൃഷിയിടത്തില്‍വച്ച് യുവതിയെ പീഡിപ്പിക്കുകയും പുറത്തുപറയാതിരിക്കാന്‍ കുടുംബത്തെയടക്കം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."