കര്‍ഷകരെ കാര്‍ കയറ്റിക്കൊന്ന സംഭവം: മന്ത്രി പുത്രനുള്പെടെ 14 പേര്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് കാറിടിച്ച് കയറ്റിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന് ആശിഷ് മിശ്രക്കും 14 പേര്‍ക്കുമെതിരെ യു.പി പൊലിസ് കേസെടുത്തു. കൊലപാതകം ഉള്‍പെടെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാലു കര്‍ഷകരടക്കം എട്ടുപേര്‍ മരിച്ചിരുന്നു. ഞായറാഴ്ച വൈകീട്ടാണ് സംഭവം.
പരിപാടിക്കായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നത്. പ്രതിഷേധത്തിനിടയില്‍ വന്‍ തോതില്‍ ഉന്തുംതള്ളുമുണ്ടായി. അതിനിടെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കയറുകയായിരുന്നെന്ന് കര്‍ഷകര്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ബി.ജെ.പി നേതാക്കളുടെ വാഹനങ്ങള്‍ കര്‍ഷകര്‍ കത്തിച്ചു. പരിക്കേറ്റ് ചോരയൊലിക്കുന്ന നിരവധി കര്‍ഷകരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."