ഡോ. ഷഹാനയുടെ മരണത്തിനു കാരണം സ്ത്രീധനമെന്ന് ആരോപണം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി
ഡോ. ഷഹാനയുടെ മരണത്തിനു കാരണം സ്ത്രീധനമെന്ന് ആരോപണം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടറുടെ മരണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഷഹാനയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിലാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. ഷഹനയെയാണ് (26) കഴിഞ്ഞ ദിവസം ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് ഷഹാന ദുഃഖിതയായിരുന്നെന്ന് കുടുംബം പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
ഷഹാനയുടെ കൂടെ പഠിക്കുന്ന ഡോക്ടര്‍ വിവാഹാലോചനയുമായി വന്നിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നു. വരന്റെ വീട്ടുകാര്‍ ചോദിച്ച വലിയ സ്ത്രീധനം കൊടുക്കാന്‍ ഷഹാനയുടെ കുടുംബത്തിനു കഴിയുമായിരുന്നില്ല. സ്ത്രീധനം കൊടുക്കാന്‍ കഴിയാത്തതിനാല്‍ വിവാഹം മുടങ്ങിയെന്നും, ഷഹാന മാനസികമായി തളര്‍ന്നെന്നുമാണ് കുടുംബം പൊലീസിനോടു പറഞ്ഞത്. 'എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്'' എന്നാണ് ഷഹനയുടെ മുറിയില്‍ നിന്നും കണ്ടെത്തിയ കുറിപ്പിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."