'നീ പിന്മാറില്ലെന്നറിയാം, നിന്റെ ധൈര്യം അവരെ ഭയപ്പെടുത്തുന്നുണ്ട്; അന്നദാതാക്കളുടെ സമരം നമ്മള്‍ വിജയിപ്പിക്കുക തന്നെ ചെയ്യും' ; പ്രിയങ്കയെ പിന്തുണച്ച് രാഹുല്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പ്രിയങ്ക ഗാന്ധിക്ക് പൂര്‍ണ പിന്തുണ നല്‍കിയും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
'പ്രിയങ്കാ നീ ഒരടി പിന്നോട്ടില്ലെന്നറിയാം. നിന്റെ ധൈര്യം അവരെ ഭയപ്പെടുത്തുന്നുണ്ട്. ന്യായത്തിനായുള്ള രാജ്യത്തിന്റെ അന്നദാതാക്കളുടെ ഈ അഹിംസാ പോരാട്ടത്തെ നാം ജിജയിപ്പിക്കുക തന്നെ ചെയ്യും'- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
प्रियंका, मैं जानता हूँ तुम पीछे नहीं हटोगी- तुम्हारी हिम्मत से वे डर गए हैं।
— Rahul Gandhi (@RahulGandhi) October 4, 2021
न्याय की इस अहिंसक लड़ाई में हम देश के अन्नदाता को जिता कर रहेंगे। #NoFear #लखीमपुर_किसान_नरसंहार
ആക്രമണത്തെ മനുഷ്യത്വരഹിതമായ കൂട്ടക്കൊലയെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം വിശേഷിപ്പിച്ചത്. 'മനുഷ്യത്വ രഹിതമായ ഈ കൂട്ടക്കൊല കണ്ടതിന് ശേഷവും മൗനം പാലിക്കുന്നവര്‍, അവര്‍ നേരത്തേതന്നെ മരിച്ചവരായിരിക്കും. എന്നാല്‍ ഈ ത്യാഗം വെറുതെയാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കിസാന്‍ സത്യാഗ്രഹ സിന്ദാബാദ്' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
जो इस अमानवीय नरसंहार को देखकर भी चुप है, वो पहले ही मर चुका है।
— Rahul Gandhi (@RahulGandhi) October 3, 2021
लेकिन हम इस बलिदान को बेकार नहीं होने देंगे- किसान सत्याग्रह ज़िंदाबाद!#FarmersProtest pic.twitter.com/z1NRlGJ8hq
ഞായറാഴ്ച ലഖിംപുരിയില്‍ അരങ്ങേറിയ സംഭവ വികാസങ്ങളില്‍ കര്‍ഷകര്‍ അടക്കം എട്ടു പേരാണ് കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്രക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് മൂന്ന് വാഹനങ്ങള്‍ പാഞ്ഞുകയറുകയായിരുന്നു.
കോപാകുലരായ സമരക്കാര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചിരുന്നു. സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ അകമ്പടിക്കുപോയ സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങളാണ് റോഡിലൂടെ പോയ കര്‍ഷകരുടെമേല്‍ കയറിയത്. ഇതിലൊരു കാറില്‍ മന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നും പറയുന്നു.
നിലിവില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യു.പി പൊലിസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."