ട്രക്കിങിനിടെ വിദ്യാര്‍ഥികള്‍ കാട്ടില്‍ കുടുങ്ങിയ സംഭവം: ടീം ലീഡര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു
ടീം ലീഡര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു
കൊല്ലം: ട്രക്കിങിനിടെ വിദ്യാര്‍ഥികളും അധ്യാപകരും കാട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ ടീം ലീഡര്‍ക്കെതിരേ കേസെടുത്തു. ടീം ലീഡര്‍ രാജേഷിനെതിരെയാണ് വനം വകുപ്പ് കേസെടുത്തത്. കുംഭാവുരുട്ടി മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് രാജേഷിനെതിരെ കേസെടുത്തത്.
പ്രകൃതി പഠന ക്യാമ്പിന് നല്കിയ അനുമതിയുടെ മറവില്‍ രാജേഷ് സ്കൂള്‍ അധികൃതരെയും അധ്യാപകരെയും ഇക്കോ ടൂറിസം ഗൈഡുകളെയും തെറ്റിദ്ധരിപ്പിച്ച് 27 കുട്ടികള്‍ അടങ്ങുന്ന സംഘവുമായി ഉള്‍ക്കാട്ടിലേക്ക് ട്രക്കിങ് നടത്തുകയായിരുന്നു എന്ന് വനം വകുപ്പ് പറയുന്നു.
ഈ മാസം 3 നാണ് ക്ലാപ്പന ഷണ്മുഖവിലാസം സ്കൂളിലെ സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കാട്ടില്‍ അകപ്പെട്ടത്. പകല്‍ 11 മണിയോടെ വനത്തില്‍ പ്രവേശിച്ച ഇവര്‍ വൈകിട്ട് മൂന്ന് മണിയോടെ തിരികെ പോകേണ്ടതായിരുന്നു. എന്നാല്‍ കനത്ത മൂടല്‍മഞ്ഞും മഴയും കാരണം ഇവര്‍ കാട്ടില്‍ കുടുങ്ങി. കുട്ടികളെ തിരികെയെത്തിക്കാന്‍ പൊലീസും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."