ഇന്ത്യയിൽ നിന്നും രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് ഇനി ഖത്തറിൽ രണ്ടു ദിവസത്തെ ക്വാറൻറയിൽ മതി
ദോഹ : വിദേശരാജ്യങ്ങളിൽ നിന്നും ഖത്തറിലേക്കെത്തുന്ന പ്രവാസികൾക്ക് ഇനി പത്ത് ദിവസ ക്വാറന്റൈൻ വേണ്ടതില്ല. ഇതടക്കമുള്ള മാറ്റങ്ങളെ പറ്റി ആരോഗ്യമന്ത്രാലയമാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. ഒക്ടോബർ ആറിന് ഉച്ചയ്ക്ക് 2 മണി മുതലാണ് പുതിയ നിയമങ്ങൾ നിലവിൽ വരിക.
വിദേശരാജ്യങ്ങളെ ഗ്രീൻ, റെഡ് എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാക്കിയാണ് തിരിച്ചിട്ടുള്ളത്. കോവിഡ് വ്യാപനം ഇനിയും കുറയാത്ത രാജ്യങ്ങളെ 'പ്രത്യേക റെഡ് ഗ്രൂപ്പ്" ആക്കിയും വേർതിരിച്ചിട്ടുണ്ട്. ഇന്ത്യ, ഫിലിപൈൻസ്, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, ഇന്തോനേഷ്യ, കെനിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങൾ ആണ് ഈ പ്രത്യേകപട്ടികയിൽ ഉള്ളത്. ഈ രാജ്യങ്ങളിൽ നിന്നുള്ള, രണ്ട് ഡോസ് വാക്സിനും എടുത്ത യാത്രികർക്ക് ഇനി കേവലം രണ്ട് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ മതിയാവും.
12 വയസിൽ താഴെയുള്ള, വാക്സിൻ എടുക്കാത്ത കുട്ടികൾക്കും ഈ കാലയളവ് മതി. എന്നാൽ, ഇവർക്കൊപ്പം രണ്ട് ഡോസും പൂർത്തിയാക്കിയ ഒരു രക്ഷിതാവോ കുടുംബാംഗമോ ഉണ്ടായിരിക്കണം. രണ്ട് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ പുറത്തിറങ്ങി തുടങ്ങാം. മേല്പറഞ്ഞ ലിസ്റ്റിലെ രാജ്യങ്ങളിൽ നിന്നുള്ള, വാക്സിനേഷൻ ചെയ്യാത്ത ആളുകൾക്ക് ഖത്തറിൽ പ്രവേശിക്കാൻ കഴിയില്ല എന്നും അധികൃതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."