ഷെങ്കൻ മാതൃകയിൽ ഏകീകൃത ഗൾഫ് വിസയ്ക്ക് അംഗീകാരം; നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും
റിയാദ്: ഗൾഫ് രാജ്യത്ത് സന്ദർശനം ഉദ്ദേശിക്കുന്നവർ ഏറെ കാത്തിരിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പുറത്തിറങ്ങും. ഷെങ്കൻ മാതൃകയിൽ ആറു ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ കഴിയുന്ന ഒറ്റ വിസ സംവിധാനമാണ് വരുന്നത്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നല്‍കിയതായി സഊദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് അറിയിച്ചു. തുടർ നടപടികളുടെ ഭാഗമായി അംഗ രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രാലയങ്ങള്‍ ഏകീകൃത വിസ സംബന്ധിച്ച നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ നേതാക്കളുടെ യോഗം പുറത്തിറക്കിയ അന്തിമ പ്രസ്താവനയിലാണ് സുപ്രീം കൗണ്‍സിലിന്റെ പ്രഖ്യാപനമുള്ളത്. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ആഗോളതലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം ഇത് വര്‍ധിപ്പിക്കും. ജിസിസി രാജ്യങ്ങളുടെ വികസനത്തിനും നവോത്ഥാനത്തിനും ഇത് അനുയോജ്യമായ തീരുമാനമാണ്. രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ബന്ധവും സംയോജനവും വര്‍ദ്ധിപ്പിക്കുന്നതില്‍ ഫലപ്രദമായ സ്വാധീനം ചെലുത്തുകയും ചെയ്യും. ടൂറിസ്റ്റുകളെയും ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും സഞ്ചാരം സുഗമമാക്കാന്‍ ഇത് സഹായിക്കും.
മാത്രമല്ല, ടൂറിസം മേഖലയില്‍ ഗൾഫ് മേഖല വന്‍ വളര്‍ച്ച നേടുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ടൂറിസം മേഖലയിലും മറ്റും സഹകരണം വര്‍ധിപ്പിക്കുന്നതിനും ആഴത്തിലുള്ള ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ നടപടിയാണ് വിസയുടെ അംഗീകാരമെന്നും മന്ത്രി അല്‍ഖത്തീബ് പറഞ്ഞു. അതേസമയം ഏകീകൃത വിസ 2024 നും 2025നുമിടയില്‍ നിലവില്‍ വരുമെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല തുവൈഖ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."