രാജ്യത്ത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന കുറ്റകൃത്യങ്ങള്‍ കൂടുന്നു; മുന്നില്‍ യു.പി
ന്യൂഡല്‍ഹി: രാജ്യത്ത് വിദ്വേഷ പ്രസംഗം ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന കുറ്റകൃത്യങ്ങള്‍ വളരുന്നതായി റിപ്പോര്‍ട്ട്. 2022ല്‍ 31 ശതമാനത്തോളമാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 1500ലധികം കേസുകളാണ് ഐപിസി 153എ വകുപ്പ് പ്രകാരം 2022ല്‍ രജിസ്റ്റര്‍ ചെയ്തത്.ഇത്തരം കേസുകള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത്.ഉത്തര്‍പ്രദേശിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
1523 വിദ്വേഷ കേസുകളാണ് രാജ്യത്താകെ കഴിഞ്ഞ വര്‍ഷം ആകെ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 217 എണ്ണവും യു.പിയിലാണ്. രാജസ്ഥാനാണ് തൊട്ടുപിന്നില്‍ 191 കേസുകള്‍. മഹാരാഷ്ട്ര 178, തമിഴ്‌നാട് 146, തെലങ്കാന 119, ആന്ധ്രാപ്രദേശ് 109, മധ്യപ്രദേശ് 108 എന്നിങ്ങനെയാണ് തുടര്‍ന്നുവരുന്ന സംസ്ഥാനങ്ങള്‍.ഒമ്പത് സംസ്ഥാനങ്ങളിലാണ് 2022ല്‍ ഐപിസി 153എ പ്രകാരം 100ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2021ല്‍ ഇത് രണ്ട് സംസ്ഥാനങ്ങള്‍ മാത്രമായിരുന്നു ഉത്തര്‍പ്രദേശും ആന്ധ്രാപ്രദേശും. 108 കേസുകള്‍ വീതമായിരുന്നു ആ വര്‍ഷം യു.പിയിലും ആന്ധ്രയിലും റിപ്പോര്‍ട്ട് ചെയ്തത്.2020ല്‍ ഏഴ് സംസ്ഥാനങ്ങളിലാണ് 100 കേസുകള്‍ കടന്നത്. ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നിവയായിരുന്നു അവ.
Content Highlights:31 Per Cent Rise In Crimes Promoting Enmity Between Groups In 2022 Report
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."