'സംഘം ചേരൂ സമരക്കാരെ അടിച്ചൊതുക്കൂ, ജയിലുകളെ കുറിച്ച് നിങ്ങള്‍ ഭയപ്പെടേണ്ട'; ബി.ജെ.പി കിസാന്‍ മോര്‍ച്ചയോട് ഹരിയാന മുഖ്യമന്ത്രിയുടെ ആഹ്വാനം
ചണ്ഡിഗഡ്: സമരരംഗത്തെ കര്‍ഷകരെ അടിച്ചൊതുക്കാന്‍ ബി.ജെ.പി കിസാന്‍ മോര്‍ച്ച പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. 500ഉം ആയിരവുമായുള്ള സംഘങ്ങലായി പിരിയാനും കര്‍ഷക സമരക്കാരെ അടിച്ചമര്‍ത്താനുമാണ് ആഹ്വാനം. ജയിലുകളെ കുറിച്ചോര്‍ത്ത് നിങ്ങള്‍ പേടിക്കേണ്ട ആവശ്യമില്ലെന്നും നോഹര്‍ ലാല്‍ ഖട്ടാര്‍ ഉറപ്പു നല്‍കുന്നുണ്ട്.
ഖട്ടാറിന്റെ ആഹ്വാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
' ജയിലില്‍ പോകുന്ന കാര്യമോര്‍ത്ത് വിഷമിക്കേണ്ട. നിങ്ങളവിടെ ഒന്നോ രണ്ടോ ആറോ മസം നിന്നാലും വലിയ നേതാവായിട്ടാണ് പുറത്തു വരിക. നിങ്ങളുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. ഖട്ടാര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിയുടെ മകന്‍ ഉള്‍പെടെയുള്ള സംഘം സമരക്കാര്‍ക്കിടയിലേക്ക് കാറിടിച്ചു കയറ്റിയത്. അതിക്രമത്തില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്.
#WATCH | "In each district of north & west Haryana, you should raise volunteer groups of 700-1000 farmers at different places & use tit for tat action against them (protesting farmers). Pick up sticks...," says Haryana CM ML Khattar while addressing state unit of BJP Kisan Morcha pic.twitter.com/UC3ukBiUAK
— ANI (@ANI) October 3, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."