റോഡ് ഉപരോധിച്ചതിന് നോട്ടിസ്: കര്‍ഷക സമരത്തിനെതിരേ ആഞ്ഞടിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി.കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ റോഡില്‍ പ്രതിഷേധമെന്തിനെന്ന് കോടതി ചോദിച്ചു. ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പ്രക്ഷോഭം നടത്താന്‍ അനുമതി നല്‍കണമെന്ന കിസാന്‍ മഹാപഞ്ചായത്തിന്റെ ഹരജിയിലാണ് കോടതി ഇടപെടല്‍. കാര്‍ഷിക നിയമങ്ങള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. കേന്ദ്രസര്‍ക്കാരല്ല നിയമം പാസാക്കിയത്, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണ്. നിയമങ്ങള്‍ നേരത്തെ സ്റ്റേ ചെയ്തിട്ടുണ്ട്. പിന്നെ, എന്തിനെതിരെയാണ് സമരം ചെയ്യുന്നതെന്ന് കര്‍ഷകരോട് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
അതേസമയം, ഡല്‍ഹിയിലെ റോഡ് ഉപരോധിച്ചുള്ള സമരത്തില്‍ കര്‍ഷകര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. 43 കര്‍ഷക സംഘടനകള്‍ക്കാണ് എസ്.കെ കൗള്‍ അധ്യനായ ബെഞ്ച് നോട്ടീസയച്ചത്. ഡല്‍ഹി അതിര്‍ത്തിയിലെ ഗതാഗതക്കുരുക്കിനെതിരെ നോയിഡ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹരജിയിലായിരുന്നു കോടതി നടപടി. കാര്‍ഷിക നിയമം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുമായി കര്‍ഷകര്‍ സഹകരിക്കുന്നില്ലെന്ന് ഹരജി പരിഗണിക്കവെ കേന്ദ്രം സുപ്രിം കോടതിയില്‍ ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."