HOME
DETAILS
MAL
ലഹരിമരുന്ന് കേസ്: ആര്യന്‍ഖാനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍.സി.ബി
backup
October 04 2021 | 11:10 AM
മുംബൈ: ലഹരിമരുന്ന് കേസില്‍ ആര്യന് ഖാനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍.സി.ബി. ഇത് സംബന്ധിച്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഒക്ടോബര്‍ 11 വരെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാണ് ആവശ്യം.
അതേസമയം ആര്യന് ഖാനെതിരെ കൂടുതല്‍ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. വലിയതോതില്‍ ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനെ കുറിച്ച് ആര്യന് ഖാന് സംസാരിക്കുന്ന ചാറ്റുകള്‍ കിട്ടി. ചാറ്റുകളില്‍ ചില കോഡ് വാക്കുകളില്‍ ചിലരെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇവര്‍ ആരാണെന്ന് കണ്ടെത്തണം. ചാറ്റുകളില്‍ അന്താരാഷ്ട്ര റാക്കറ്റുകള്‍ കുറിച്ചുള്ള സൂചനയും ഉണ്ടെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചു. ആര്യന് ഖാന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത അന്വേഷണ ഏജന്‍സി, നടി റിയാ ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ട കേസിലെ വിധിയും കോടതിയെ ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."