സര്‍ക്കാര്‍ നിലപാട് യുവാക്കളോടുള്ള വഞ്ചന: യു.ഡി.ഫ്
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 109 ഒഴിവുകളിലേക്ക് ക്ഷണിച്ച അപേക്ഷകള്‍ റദ്ദാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് യു.ഡി.എഫ് മട്ടന്നൂര്‍ നിയോജക മണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു. തസ്തികകള്‍ വെട്ടിക്കുറച്ച് പുതിയ അപേക്ഷ ക്ഷണിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ യുവജനങ്ങളോടുള്ള വഞ്ചനയുടെ തെളിവാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി.വി. രവീന്ദ്രന്‍ അധ്യക്ഷനായി. ഇ.പി ഷംസുദ്ദീന്‍, കെ അനന്തന്‍ നമ്പ്യാര്‍, എ കൃഷ്ണന്‍, നിധീഷ് തില്ലങ്കേരി, പി.കെ കുട്ട്യാലി, എം.സി കുഞ്ഞമ്മദ്, വി കുഞ്ഞിരാമന്‍, എം ദാമോദരന്‍, എന്‍.സി സുമോദ്, പി.വി ധനലക്ഷ്മി, പി.കെ.സി മുഹമ്മദ്, കെ ദിവാകരന്‍, എ.പി കുഞ്ഞമ്മദ്, സി.വി പ്രീതന്‍, വി.എന്‍ മുഹമ്മദ്, പി.വി ഹരിദാസന്‍, എ.കെ രാജേഷ്, വി.സി ജാഫര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."