പോറ്റമ്മ നാടിന് സ്‌നേഹാദരമേകി മാറഞ്ചേരി ആഘോഷപ്പന്തല്‍
'തണ്ണീര്‍ പന്തല്‍' എട്ടാം പതിപ്പില്‍ പുറങ്ങ് ഫൈറ്റേഴ്‌സ് ഓവറോള്‍ ചാമ്പ്യന്മാര്‍
ദുബൈ: യുഎഇയുടെ 52-ാം ദേശീയ ദിനാഘോഷ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് പ്രവാസി കൂട്ടായ്മയായ 'തണ്ണീര്‍ പന്തല്‍' സംഘടിപ്പിച്ച ബ്രൈറ്റ് വിംങ്‌സ് ആഘോഷപ്പന്തല്‍ എട്ടാം പതിപ്പില്‍ പുറങ്ങ് ഫൈറ്റേഴ്‌സ് ടീം ഓവറോള്‍ ചാമ്പ്യന്മാരായി. കിംങ്‌സ് കാഞ്ഞിരമുക്ക്, മുക്കാല ടസ്‌കേഴ്‌സ്, പരിച്ചകം ഫാല്‍കണ്‍സ് എന്നിവ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാ നങ്ങള്‍ കരസ്ഥമാക്കി.
മുഖ്യ ആകര്‍ഷണമായ വടംവലി മത്സരത്തിലും പുറങ്ങ് ഫൈറ്റേഴ്‌സ് ജേതാക്കളായി. നാലകം ബ്‌ളാസ്‌റ്റേഴ്‌സ് രണ്ടും, മുക്കാല ടസ്‌കേഴ്‌സ് മൂന്നും സ്ഥാനങ്ങള്‍ നേടി.
വനിതാ വിഭാഗം മത്സരങ്ങളില്‍ പുറങ്ങ് ക്യൂന്‍സ് ഫൈറ്റേഴ്‌സ് ഒന്നാം സ്ഥാനവും പരിച്ചകം ക്യൂന്‍സ് ഫാല്‍കണ്‍സ് രണ്ടാം സ്ഥാനവും പനമ്പാട് ക്യൂന്‍സ് പാന്തേഴ്‌സ് മൂന്നാം സ്ഥാനവും നേടി. കുട്ടികളുടെ വിഭാഗത്തില്‍ പരിച്ചകം ജൂനിയര്‍ ഫാല്‍കണ്‍സ് ഒന്നാമതും പുറങ്ങ് ജൂനിയര്‍ ഫൈറ്റേഴ്‌സ് രണ്ടാമതും കാഞ്ഞിരമുക്ക് ജൂനിയര്‍ കിംങ്‌സ് മൂന്നാമതുമായി. ഡിസംബര്‍ രണ്ടിന് 'ദുബൈ ഒരു മാറഞ്ചേരിയാകും' എന്ന് സംഘാടകര്‍ ഒന്നിച്ച് മുദ്രാവാക്യം മുഴക്കിയത് വേറിട്ടതായി. രണ്ടായിരത്തോളം വരുന്ന മാറഞ്ചേരിക്കാരുടെയും സുഹൃത്തുക്കളുടെയും സംഗമ ഭൂമിയായി മാറി ദുബൈ സ്‌കൗട്ട് മിഷന്‍ മൈതാനം. പെരുമ്പടപ്പ് ബ്‌ളോക്ക് പഞ്ചായത്ത് അംഗം പി.നൂറുദ്ദീന്‍, മാറഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ജാനകി ദേവി ടീച്ചര്‍, ബ്രൈറ്റ് വിംങ്‌സ് സാരഥികളായ റിജു രാജന്‍, പിന്റു പി.കെ, പ്രമുഖ ഇന്‍ഫ്‌ളുവന്‍സര്‍മാരായ മുന്‍ദിര്‍ കല്‍പകഞ്ചേരി, റിയാസ് പപ്പന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വിവിധ മത്സരങ്ങളും കലാപരിപാടികളും ഉള്‍പ്പെടുത്തിയ മുഴുദിന പരിപാടിയില്‍ ബ്രൈറ്റ് വിംങ്‌സിനുള്ള തണ്ണീര്‍ പന്തല്‍ ആദര സമര്‍പ്പണം മുഖ്യ രക്ഷാധികാരി നാസര്‍ മന്നിങ്ങയില്‍, മറ്റു ഭാരവാഹികളായ ലത്തീഫ് കൊട്ടിലുങ്ങല്‍, നിയാസ് എന്‍.കെ, സുകേഷ് ഗോവിന്ദന്‍, ജംഷിദ് കെ.സി, ഷുക്കൂര്‍ മന്നിങ്ങയില്‍ എന്നിവര്‍ നിര്‍വഹിച്ചു. തുടര്‍ന്ന്, ജാസി ജയ് അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."