തടസ്സങ്ങള്‍ നീക്കി, ജനങ്ങള്‍ക്ക് പ്രാപ്യനായ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഢി; പ്രഗതി ഭവന് മുന്നിലെ ബാരിക്കേഡുകള്‍ മുറിച്ചു മാറ്റി, വസതിയുടെ പേര് ഇനി അംബേദ്കര്‍ പ്രജാ ഭവന്‍
തടസ്സങ്ങള്‍ നീക്കി, ജനങ്ങള്‍ക്ക് പ്രാപ്യനായ മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഢി; പ്രഗതി ഭവന് മുന്നിലെ ബാരിക്കേഡുകള്‍ മുറിച്ചു മാറ്റി, വസതിയുടെ പേര് ഇനി അംബേദ്കര്‍ പ്രജാ ഭവന്‍
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവന് മുന്നിലെ ബാരിക്കേഡുകള്‍ എടുത്തുമാറ്റി. മുഖ്യമന്ത്രി ജനങ്ങള്‍ക്ക് പ്രാപ്യനാവുമെന്ന തന്റെ വാഗ്ദാനം പാലിക്കുകയാണെന്ന് നിയുക്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പറഞ്ഞു. പ്രഗതിഭവന്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കൊടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ വസതി എല്ലായിപ്പോഴും പൊതുജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്ന് രേവന്ത് റെഡ്ഢി പറഞ്ഞു. ഔദ്യോഗിക വസതിയുടെ പേര് ഡോ. ബി.ആര്‍ അംബേദ്കര്‍ പ്രജാ ഭവന്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്നും രേവന്ത് റെഡ്ഢി വ്യക്തമാക്കി.
10 മീറ്റർ ഉയരത്തിലുള്ള ഇരുമ്പ് ബാരിക്കേഡുകളാണ് വസതിക്ക് മുന്നിൽ സ്ഥാപിച്ചിരുന്നു. ഗ്യാസ് വെൽഡിങ് ഉപകരങ്ങൾ ഉപയോഗിച്ചാണ് ഇത് മുറിച്ചുമാറ്റിയത്. പ്രഗതിഭവൻ വളപ്പിലേക്ക് ആളുകൾ ഇടിച്ചുകയറുന്നത് പതിവായതോടെയാണ് പൊലിസ് ബാരിക്കേഡ് സ്ഥാപിച്ചത്. ഇത് വാഹനയാത്രക്കാർക്ക് തടസ്സമാണെന്നും നിരന്തരം റോഡ് ബ്ലോക്കിന് കാരണമാവുന്നുവെന്നും പരാതി ഉയർന്നിരുന്നു.
രേവന്ത് റെഡ്ഢി തെലങ്കാനയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മല്ലു ഭാട്ടി വികരമർക്കയാണ് ഉപമുഖ്യമന്ത്രി. ഇവരെ കൂടാതെ പത്ത് അംഗങ്ങൾ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."