HOME
DETAILS

നാര്‍കോട്ടിക് ജിഹാദ് വിവാദം സര്‍വകക്ഷിയോഗമില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

  
backup
October 05 2021 | 04:10 AM

45635653-2


തിരുവനന്തപുരം: നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ മത- സാമുദായിക വിഭാഗങ്ങളിലെ പ്രമുഖരെ ഉള്‍പ്പെടുത്തി സര്‍വകക്ഷിയോഗം വിളിക്കില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയിലുന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് മത- സാമുദായിക വിഭാഗത്തില്‍പ്പെട്ട പ്രമുഖരെ ഉള്‍പ്പെടുത്തി സര്‍വകക്ഷിയോഗം വിളിക്കേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എന്നാല്‍ മാധ്യമ വാര്‍ത്തകളിലൂടെ വിവിധ മത വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ന്നുവരുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ നല്ല സൗഹാര്‍ദപരമായ അന്തരീക്ഷമാണ് സംസ്ഥാനത്ത് പൊതുവില്‍ നിലനില്‍ക്കുന്നതെന്നും പി.സി വിഷ്ണുനാഥ്, പി.ടി തോമസ്, ടി. സിദ്ദിഖ്, കെ.കെ രമ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.


സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 132 കേസുകളും ഈ സര്‍ക്കാരിന്റെ കാലത്ത് സെപ്തംബര്‍ വരെയുള്ള കണക്കു പ്രകാരംഏഴു കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ കണ്ടെത്താനും അവരെ നിരീക്ഷിക്കാനും പൊലിസിന്റെ വിവിധ വിഭാഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മതപരിവര്‍ത്തനത്തിന് ലഹരിമരുന്ന് ഉപയോഗപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്ന ഷാഫി പറമ്പിലിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago