ഡല്‍ഹിയിലും നായാട്ട്
ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കര്‍ഷക സമരക്കാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചവര്‍ക്കു നേരേ ഡല്‍ഹിയിലും പൊലിസ് അതിക്രമം. നൂറോളം വരുന്ന പ്രതിഷേധക്കാരെ പൊലിസ് വളഞ്ഞിട്ടു മര്‍ദിച്ചു.
സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. സ്ത്രീകളെ പുരുഷ പൊലിസുകാരാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ഡല്‍ഹിയിലെ യു.പി ഭവനുമുന്നില്‍ പ്രതിഷേധിക്കാനെത്തിയവരെയാണ് ഡല്‍ഹി പൊലിസ് ലാത്തിയുമായി നേരിട്ടത്. കിസാന്‍സഭ ഉള്‍പ്പെടെ വിവിധ സംഘടനകളില്‍പെട്ട പ്രതിഷേധക്കാരെ പൊലിസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
അവിടെ കുത്തിയിരുന്നു പ്രതിഷേധിച്ചവര്‍ക്കു നേരേയാണ് യാതൊരു പ്രകോപനവുമില്ലാതെ പൊലിസ് അക്രമമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാരെ പൊലിസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി.
കര്‍ഷക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ എന്‍.എച്ച് 24, എന്‍.എച്ച് 9 എന്നിവ അടച്ചതായി പൊലിസ് അറിയിച്ചു. ഗാസിയാബാദിലേക്ക് ആനന്ദ് വിഹാര്‍ വഴിയും നോയിഡയിലേക്ക് ഡി.എന്‍.ഡി വഴിയും പോകരുതെന്നും പൊലിസ് നിര്‍ദേശമുണ്ട്. ഡല്‍ഹി-യു.പി അതിര്‍ത്തിയിലും ഉത്തര്‍പ്രദേശിന്റെ മറ്റ് അതിര്‍ത്തികളിലും പരിശോധന ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."