സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് വനിതാ കമ്മിഷന്
തിരുവനന്തപുരം: സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി സതീദേവി. 10,12 വയസായ കുട്ടികള്‍വരെ പ്രണയ ബന്ധങ്ങളില്‍ അകപ്പെടുന്ന സാഹചര്യത്തില്‍ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് നല്ലരീതിയിലുള്ള ബോധവത്കരണം നല്‍കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
മാധ്യമ റിപ്പോര്‍ട്ടുകളിലും മാധ്യമ സ്ഥാപനങ്ങളിലും ഉള്‍പ്പെടെ സ്ത്രീ സമത്വ സമീപനം കൊണ്ടുവരുന്നതിന് മാര്‍ഗരേഖ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മീറ്റ് ദ പ്രസ് പരിപാടിയില്‍ വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു. കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്ത്, അവരുടെ സഹായത്തോടെ സ്ത്രീകളുടെ നിലവിലുള്ള അവസ്ഥ സംബന്ധിച്ച ഡാറ്റാ ശേഖരണം നടത്തും. ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വിവാഹധൂര്‍ത്ത് നിരോധിക്കുന്നത് സംബന്ധിച്ചും 1961-ലെ സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നതു സംബന്ധിച്ചും ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായും അവര്‍ പറഞ്ഞു. കേരളത്തിലെ വര്‍ധിച്ചുവരുന്ന വിവാഹ മോചനങ്ങള്‍, വിവാഹേതര ബന്ധങ്ങള്‍, ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ യുവതീ യുവാക്കള്‍ക്കായി വിവാഹപൂര്‍വ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുമെന്നും സതീദേവി പറഞ്ഞു. പത്രസമ്മേളനത്തില്‍ കമ്മിഷന് അംഗങ്ങളായ ഇ.എം രാധ, അഡ്വ. എം.എസ് താര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."