വെസ്റ്റ്ബാങ്കിലും ആക്രമം അഴിച്ചുവിട്ട് ഇസ്‌റാഈല്‍; നാല് മരണം
ഗാസയില്‍ നരനായാട്ട് തുടരുന്നതിനിടെ വെസ്റ്റ്ബാങ്കിലും അതിക്രമം അഴിച്ചുവിട്ട് ഇസ്‌റാഈല്‍. 24 മണിക്കൂറിനിടെ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് കൗമാരക്കാരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. വീടുകളില്‍ വ്യാപക പരിശോധന നടത്തി 60ഓളം ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ജെനിന്‍ നഗരത്തില്‍ 16കാരനും തൂബാസില്‍ രണ്ട് സഹോദരന്മാരും നാബുലസില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. തുല്‍കറമില്‍ അഭയാര്‍ഥി ക്യാമ്പില്‍ സൈന്യം റെയ്ഡ് നടത്തി.
കൂടാതെ ഗാസയില്‍നിന്നുള്ള നിരവധി തൊഴിലാളികളെ തുല്‍കറമിന് സമീപം ഫാറൂനില്‍ തടഞ്ഞുവെച്ചെന്ന് 'വഫ' വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഒക്ടോബര്‍ ഏഴിനുശേഷം 3,640 ഫലസ്തീനികളെ വെസ്റ്റ്ബാങ്കില്‍നിന്ന് ഇസ്രാഈല്‍അറസ്റ്റ് ചെയ്തിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെ ഇസ്രാഈലി കുടിയേറ്റക്കാരും ഫലസ്തീനികള്‍ക്കുനേരെ ആക്രമണം കടുപ്പിക്കുകയാണ്. ഇതുവരെ 308 ആക്രമണങ്ങള്‍ ഫലസ്തീനികള്‍ക്കുനേരെ കുടിയേറ്റക്കാര്‍ നടത്തിയതായും എട്ടുപേര്‍ കൊല്ലപ്പെട്ടതായും ഐക്യരാഷ്ട്രസഭ അറിയിച്ചു.
അതേസമയം, വെസ്റ്റ്ബാങ്കില്‍ അക്രമാസക്തരാകുന്ന ഇസ്രാഈലി കുടിയേറ്റക്കാര്‍ക്ക് വിസ വിലക്കേര്‍പ്പെടുത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് നേരത്തെ യു.എസ് ഉദ്യോഗസ്ഥര്‍ ഇസ്രാഈലിന് നിര്‍ദേശം നല്‍കിയിരുന്നു.
Content Highlights:Israel intensifies daily raids on occupied West Bank
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."