HOME
DETAILS

ആവാസവ്യവസ്ഥകള്‍

  
backup
October 05 2021 | 04:10 AM

456356-3

 

നാം ജീവിക്കുന്ന ചുറ്റുപാടാണ് നമ്മുടെ ആവാസവ്യവസ്ഥ. മനുഷ്യന്‍ ഉള്‍പടെ സസ്യ,ജന്തു ജീവജാലങ്ങള്‍ എല്ലാം തന്നെ പലതരം ആവാസവ്യവസ്ഥകളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ജീവന്റെ നിലനില്‍പിനാവശ്യമായ ജലം, മണ്ണ്, ഭക്ഷണം, വായു എന്നിവയെല്ലാം ആവാസവ്യവസ്ഥകള്‍ നല്‍കുന്നുണ്ട്. 1985ലാണ് ലോക ആവാസ ദിനം ആചരിക്കാന്‍ യു.എന്‍.ജനറല്‍ അസംബ്ലി തീരുമാനിച്ചത്. ഇതേതുടര്‍ന്ന് 1986ല്‍ കെനിയയിലെ നയ്‌റോബി നഗരത്തില്‍ ആണ് ആദ്യത്തെ ലോക ആവാസദിനം ആചരിച്ചത്. 'ആവാസം നമ്മുടെ അവകാശം' എന്ന വിഷയത്തിന് ഊന്നല്‍ നല്‍കിയാണ് പ്രഥമ ദിനാചാരണം ആഘോഷിച്ചത്. ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ച ആണ് ലോകആവാസ ദിനമായി ആചരിക്കുന്നത്. യു.എന്‍ ആണ് ദിനചാരണത്തിന് നേതൃത്വം വഹിക്കുന്നത്. ആവാസ വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിനാണ് ദിനാചാരണം പ്രാധാന്യം നല്‍കുന്നത്. 'കാര്‍ബണ്‍ രഹിത ലോകത്തിനായി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക' എന്നതാണ് ഇത്തവണത്തെ ലോക ആവാസ ദിനത്തിന്റെ (വേള്‍ഡ് ഹാബിറ്റാറ്റ് ദിനത്തിന്റെ) സന്ദേശം.


മഴക്കാടുകളും മരുഭൂമികളും

വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളാല്‍ സമ്പന്നമാണ് നമ്മുടെ ഭൂമി. പ്രധാനപ്പെട്ടവ ഇവയാണ്.
1. മഴക്കാടുകള്‍
2. നദികള്‍
3. തണ്ണീത്തടങ്ങള്‍
4. കായലുകള്‍
5. മലനിരകള്‍
6. താഴ്‌വാരങ്ങള്‍
7. കണ്ടല്‍ കാടുകള്‍
8. കാവുകള്‍
9. മരുഭൂമികള്‍
10. നെല്‍വയലുകള്‍
11. സമുദ്രങ്ങള്‍
12. ദ്വീപുകള്‍
മേല്‍ പറഞ്ഞ ആവാസ വ്യവസ്ഥകളുമായി നമ്മള്‍ പലതരത്തില്‍ ബന്ധപ്പെടുന്നുണ്ട്. ഭക്ഷണത്തിനു മുതല്‍ വിനോദത്തിനു വരെ നാം ആശ്രയിക്കുന്നത് ആവാസ വ്യവസ്ഥകളെയാണ്. ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം കാണപ്പെടുന്നത് മഴക്കാടുകളിലും സമുദ്രങ്ങളിലുമാണ്.

വെല്ലുവിളികള്‍

മനുഷ്യരില്‍നിന്നും പ്രകൃതി ക്ഷോഭങ്ങളില്‍നിന്നുമാണ് ആവാസ വ്യവസ്ഥകള്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത്.
1. മലിനീകരണം
2. കൈയേറ്റങ്ങള്‍
3. നിലംനികത്തല്‍
4. പ്രളയം
5. വരള്‍ച്ച
6. കാട്ടുതീ
7. ജനപ്പെരുപ്പം
8. വ്യവസായവല്‍കരണം
9. പരിസ്ഥിതി സൗഹൃദമല്ലാത്ത വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍
10. വന്‍ നിര്‍മിതികള്‍

പ്രമുഖ ആവാസവ്യവസ്ഥകള്‍

1. ആമസോണ്‍ മഴക്കാടുകള്‍
( തെക്കേ അമേരിക്ക)
2. ഗ്രേറ്റ് ബാരിയര്‍ റീഫ് (ഓസ്‌ട്രേലിയ)
3. സുന്ദര്‍ബന്‍സ് ( ഇന്ത്യ, ബംഗ്ലാദേശ്)
4. സഹാറ മരുഭൂമി ( ആഫ്രിക്ക)
5. ഗാലപ്പഗോസ് ദ്വീപുകള്‍ ( ഇക്വഡോര്‍)
6. ഒകവാങ്കോ ഡെല്‍റ്റ ( ബോട്‌സ്വാന)
7. പശ്ചിമഘട്ടം ( ഇന്ത്യ )
8. പാന്റനാല്‍ ( തെക്കേ അമേരിക്ക)


കേരളത്തിന്റെ തീരദേശം

1. കേരളത്തില്‍ എത്ര തീരദേശ ജില്ലകള്‍ ഉണ്ട്
= ഒന്‍പത്
2. കേരളത്തിന്റെ തീരദേശം എത്ര കിലോമീറ്റര്‍ ആണ്
= 590 കിലോമീറ്റര്‍
3. ഏറ്റവും കൂടുതല്‍ തീരദേശം ഉള്ള ജില്ല
= കണ്ണൂര്‍
4. ഏറ്റവും കുറവ് തീരദേശം ഉള്ള ജില്ല
= കൊല്ലം
5. ഏറ്റവും കൂടുതല്‍ തീരദേശം ഉള്ള താലൂക്ക്
= ചേര്‍ത്തല
6. വാസ്‌കോഡ ഗാമ കപ്പലിറങ്ങിയ കടപ്പുറം
= കാപ്പാട്
7. കാപ്പാട് ബീച്ച് ഏത് ജില്ലയിലാണ്
= കോഴിക്കോട്
8. വാസ്‌കോഡ ഗാമ കാപ്പാട് കപ്പലിറങ്ങിയ വര്‍ഷം
= 1498
9. കേരളത്തിലെ തെക്കേ അറ്റത്തെ തീരദേശ ജില്ല
= തിരുവനന്തപുരം
10. കേരളത്തിലെ വടക്കേ അറ്റത്തെ തീരദേശ ജില്ല
= കാസര്‍കോട്
11. കേരളത്തിലെ ബ്ലൂ ഫ്‌ളാഗ് ബീച്ചുകള്‍
= കാപ്പാട്, കോവളം
12. ബേക്കല്‍ ബീച്ച് എവിടെയാണ്
= കാസര്‍കോട്
13. വെളിയങ്കോട് തീരദേശ ഗ്രാമം എവിടെയാണ്
= പൊന്നാനിക്കടുത്ത്
14. ബേപ്പൂര്‍ ഹാര്‍ബര്‍ ഏത് ജില്ലയിലാണ്
= കോഴിക്കോട്
15. കേരളത്തിലെ ഒരേ ഒരു ഡ്രൈവ് ഇന്‍ ബീച്ച്
= മുഴപ്പിലങ്ങാട് ബീച്ച്
16. സ്‌നേഹതീരം ബീച്ച് ഏത് ജില്ലയിലാണ്
= തൃശൂര്‍
17. ഹവ്വ ബീച്ച് എവിടെയാണ്
= കോവളം
18. ചെറായി ബീച്ച് ഏത് ജില്ലയിലാണ്
= എറണാകുളം
19. അന്തകാരനാഴി ബീച്ച് ഏത് ജില്ലയിലാണ്
= ആലപ്പുഴ
20. ഗോവ ഇന്‍ കേരള എന്നറിയപ്പെടുന്ന തീരദേശ വിനോദ സഞ്ചാര കേന്ദ്രം
= വര്‍ക്കല
21. തിരുമുല്ലവാരം ബീച്ച് ഏത് നഗരത്തിലാണ്
= കൊല്ലം
22. കണ്ടല്‍കാടുകള്‍ക്ക് പേരുകേട്ട കടലുണ്ടി ഏത് ജില്ലയിലാണ്
= കോഴിക്കോട് (മലപ്പുറം അതിര്‍ത്തി)
23. തൈകടപ്പുറം എവിടെയാണ്
= നീലേശ്വരം
24. അറബിക്കടലിന്റെ റാണി
= കൊച്ചി
25. മാരാരിക്കുളം ബീച്ച് ഏത് ജില്ലയിലാണ്
= ആലപ്പുഴ
26. കഴിമ്പ്രം ബീച്ച് ഏത് ജില്ലയിലാണ്
= തൃശൂര്‍
27. ആഴിമല ബീച്ച് ഏത് ജില്ലയിലാണ്
= തിരുവനന്തപുരം
28. കേരള തീരത്ത് സുനാമി ഉണ്ടായ വര്‍ഷം
= 2004 ഡിസംബര്‍ 26
29. സുനാമി വന്‍ ദുരന്തം വിതച്ച ആലപ്പാട് ഗ്രാമം ഏത് ജില്ലയിലാണ്
= കൊല്ലം
30. ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം സ്ഥാപിച്ചത്
= കൊല്ലം ജില്ലയിലെ അഴീക്കലില്‍

പാര്‍പ്പിടം
പരമപ്രധാനം

ലോകജനസംഖ്യയുടെ അറുപത് ശതമാനത്തില്‍ അധികം ജനങ്ങള്‍ വസിക്കുന്നത് നഗരങ്ങളിലാണ്. തൊഴില്‍ തേടിയാണ് ഭൂരിഭാഗം പേരും നഗരങ്ങളില്‍ എത്തുന്നത്. സ്വന്തമായി അടച്ചുറപ്പുള്ള വീട് ഇല്ലാത്ത ധാരാളം പേര്‍ നഗരങ്ങളിലും താമസിക്കുന്നുണ്ട്. ഇതിന്റെ ഫലമായി മിക്ക നഗരങ്ങളിലും ചേരി രൂപപ്പെടുന്നുണ്ട്. മുംബൈയിലെ ധാരാവി ആണ് ഇതിന് ഉദാഹരണം. കേപ്പ്ടൗണിലെ കായേലിറ്റ്ഷ, നൈറോബിയിലെ കിബേറ, മെക്‌സിക്കോയിലെ നേസ, കറാച്ചിയിലെ ഒറാങ്കി ടൗണ്‍ മുതലായവ ലോകത്തിലെ പേരുകേട്ട ചേരികളാണ്. ആഗോളത്തലത്തില്‍ നഗരങ്ങളാണ് എഴുപത് ശതമാനത്തില്‍ അധികം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സൃഷ്ടിക്കുന്നത്. വാഹനങ്ങള്‍, വ്യവസായങ്ങള്‍, മറ്റ് മാല്യന്യങ്ങള്‍ എന്നിവയെല്ലാം ഇതിന് കാരണമാകുന്നു. ന്യൂഡല്‍ഹി പോലുള്ള വന്‍ നഗരങ്ങള്‍ മലിനീകരണത്തിന്റെ കാര്യത്തിലും വളരെ മുന്‍പിലാണ്. വാഹനങ്ങളുടെ വന്‍ വര്‍ധനവാണ് ഇതിനുള്ള പ്രധാന കാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago