പൊലിസ് ഉദ്യോഗസ്ഥര്‍ പൊതുസേവകര്‍; 'സര്‍' എന്നു പോലും വിളിക്കേണ്ട: ഹൈക്കോടതി
കൊച്ചി: പൊലിസ് ഉദ്യോഗസ്ഥരെ 'സര്‍' എന്നു പോലും വിളിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ പൊതുസേവകരാണെന്നും ഹൈക്കോടതി. കേരള പൊലിസ് നിയമത്തിലെ 117-ാം വകുപ്പിന്റെ ദുരുപയോഗം കാരണം നിരവധി പൊലിസ് പീഡന ഹരജികളാണ് വരുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ വകുപ്പ് എടുത്തു മാറ്റണമെന്നും വാക്കാല്‍ വ്യക്തമാക്കി.
കൊച്ചി സൗത്ത് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്നു ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിനി ഷൈനി സന്തോഷ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്നു പൊലിസിനു ഇനിയും മനസിലായിട്ടില്ലെന്നും പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ പല കേസുകള്‍ പരിഗണിച്ചപ്പോഴും നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് വീണ്ടും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
എറണാകുളം സൗത്ത് പൊലിസ് സ്റ്റേഷനിലെ രണ്ടു പൊലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള ക്രൂരമായ പെരുമാറ്റമാണ് സാധാരണ ജനങ്ങള്‍ക്കെതിരേയുണ്ടാവുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരാള്‍ മുമ്പു നല്‍കിയ പരാതിയുടെ രസീത് വാങ്ങാന്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരായപ്പോള്‍ അയാള്‍ക്കെതിരേ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടാതെ അയാളെ വിലങ്ങുവച്ചു പീഡിപ്പിക്കുകയും ചെയ്‌തെന്ന് ഹരജിക്കാരന്‍ ആരോപിച്ചു.
ഇത്തരത്തില്‍ പീഡനങ്ങള്‍ക്കു വിധേയമാകുന്ന ആളുകള്‍ക്ക് ഭരണഘടന നല്‍കുന്ന നിയമസംവിധാനങ്ങളുടെ പൂര്‍ണമായ പിന്തുണ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സംസ്ഥാന പൊലിസ് മേധാവിയുടെ ശ്രദ്ധയുണ്ടാവണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ആരോപിക്കുന്ന സംഭവം ഒരു ജൂനിയര്‍ എസ്.ഐയുടെ സാന്നിധ്യത്തില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ചെയ്തത് നിയമവിരുദ്ധവും മനുഷ്യത്വ രഹിതവുമാണെന്ന് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 22 ന് കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."