ഇത് അടിച്ചുപോയോ ഗയ്‌സ്?വാട്‌സ് ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണി മുടക്കിയതോടെ പതിനെട്ടടവും പയറ്റി ഉപഭോക്താക്കള്‍
വാട്‌സ് ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി പണി മുടക്കിയതോടെ നട്ടംതിരിഞ്ഞ് ഉപഭോക്താക്കള്‍. എന്താണ് നടക്കുന്നതെന്ന് പോലും മനസിലാകാതെ വലഞ്ഞ ഏഴ് മണിക്കൂറുകള്‍. ഡാറ്റ തീര്‍ന്നെന്ന് കരുതി വണ്‍ ഡേ നെറ്റ് റീചാര്‍ജ് ചെയ്തവരാണ് ബഹുഭൂരിപക്ഷവും. വിവരങ്ങള്‍ അറിയുന്നത് ഇപ്പോള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് വഴിയായതുകൊണ്ടുതന്നെ അതിനും നിര്‍വാഹമില്ല.. ട്രാളെങ്കിലും കാണാന്‍ ഫേസ്ബുക്കോ ഇന്‍സ്റ്റഗ്രാമോ വേണ്ടേ. 2019 കുറച്ചു മണിക്കൂറെങ്കിലും സുക്കര്‍ബര്‍ഗ് പണി തന്നതുകൊണ്ട് നേരെ യൂട്യൂബില്‍ കയറി ന്യൂസ് ചാനല്‍ വച്ചതോടെയാണ് കാര്യം മനസിലായത്.
വല്ലപ്പോഴും മാത്രം പരിചയം പുതുക്കാറുള്ള ഫ്‌ളൈറ്റ് മോഡിനെ ഇന്നലെ ഒരു തവണയെങ്കിലും ഓണ്‍ ആക്കി നോക്കാതിരുന്നിട്ടുണ്ടാവില്ല. ഇതിലും ശരിയാകാതെ പിന്നീട് അടുത്ത സ്റ്റെപ് ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്യലാണ്. അതിലും രക്ഷനോടാതെ റീചാര്‍ജ് ചെയ്ത ഡേറ്റിനായി ഇന്‍ബോക്‌സില്‍ കയറി ഒരോട്ടം എന്നിട്ടും കാര്യം മനസിലാകാതെ വീടിന് ചുറ്റും റെയ്ഞ്ച് നോക്കി. ഫോണിന്റെ പ്രശ്‌നമെന്ന് കരുതിയവരും കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് കാര്യം പറഞ്ഞവരും കൂട്ടത്തിലുണ്ട്.
കാര്യമൊന്നുമറിയാതെ രാവിലെ വരെ ആകുലരായി നിന്നവരുമുണ്ട്. ആകെ അസ്വസ്ഥമായി നേരം വെളുപ്പിച്ചെന്നൊക്കെ പറയാവുന്ന ചിലര്‍.
മറ്റുള്ളവന്റെ വീട്ടിലും ലൈറ്റ് കത്തുന്നില്ലല്ലോ എന്ന ആ സമാധാനം പോലെ അടുത്തിരിക്കുന്നവനും ഇല്ലല്ലോ എന്ന ആശ്വാസത്തില്‍ നേരം വെളുപ്പിച്ച മറ്റുചിലര്‍.ഇതിലൊന്നും പെടാതെ ഹോട്ട്‌സ്‌പോട്ട് ഷെയര്‍ ചെയ്തതിന്റെ പേരില്‍ വഴക്കു കേട്ടവരും.
അതേസമയം ഇന്നലെ രാജാവായത് ട്വിറ്ററാണ്. വാട്ട്സ്ആപ്പും ഇന്‍സ്റ്റാഗ്രാമും വീണ്ടും പ്രവര്‍ത്തനരഹിതമായി, ലോകം ഇപ്പോള്‍ ട്വിറ്ററിലേക്ക് മാറുന്നു'' നെറ്റിസണ്‍സ് ട്വീറ്റ് ചെയ്തു. ഒപ്പം ട്വിറ്ററിനെ ചേര്‍ത്തു പിടിക്കുന്ന കാര്‍ട്ടൂണുകളും പ്രത്യക്ഷപ്പെട്ടു. ''ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാണ്. എന്താണ് സംഭവിച്ചത് ? ഇപ്പോള്‍, ട്വിറ്റര്‍ രാജാവാണ്'' ഇങ്ങനെ പോകുന്നു ട്വീറ്റുകള്‍. പെന്‍ഗ്വിന്റെ രൂപത്തില്‍ തലയില്‍ കൈവച്ചു നില്‍ക്കുന്ന വാട്ട്‌സാപ്പ്,ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാമിന്റെയും രാജാവായി നില്‍ക്കുന്ന ട്വിറ്ററിന്റെയും രൂപത്തിലുള്ള ട്രോളുകള്‍ ട്വിറ്ററിലൂടെ തന്നെ പറന്നു.
https://twitter.com/rchaudhary1010/status/1445231189627793413
https://twitter.com/TayyabGulfaraz/status/1445132770100092932
ഇന്ത്യന്‍സമയം പുലര്‍ച്ചെ നാലുമണിയോടെയാണ് ഫേസ്ബുക്ക് പഴയ പോലെയായത്. അതിനിടെ ഫേസ്ബുക്ക് ഓഹരി മൂല്യം 5.5 ശതമാനം ഇടിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സുക്കര്‍ബര്‍ഗിന് 600 കോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.
അതേസമയം സുക്കര്‍ബര്‍ഗ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതിന് താഴെ മലയാളികളുടേത് ഉള്‍പ്പടെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."