HOME
DETAILS

ഹമാസിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരില്‍ ഇസ്‌റാഈല്‍ മന്ത്രിയുടെ മകനും; ഇതുവരെ കൊല്ലപ്പെട്ടത് 88 സൈനികര്‍

  
backup
December 08 2023 | 05:12 AM

son-of-israeli-minister-killed-in-gaza-idf-announces

ഹമാസിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരില്‍ ഇസ്‌റാഈല്‍ മന്ത്രിയുടെ മകനും; ഇതുവരെ കൊല്ലപ്പെട്ടത് 88 സൈനികര്‍

ഗസ്സ: ഫലസ്തീനില്‍ അതിക്രമം തുടരുന്ന ഇസ്‌റാഈല്‍ സൈന്യത്തിനെതിരെയുള്ള ഹമാസിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരില്‍ മന്ത്രിയുടെ മകനും. മന്ത്രിയും ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് മുന്‍ മേധാവിയുമായ ഗാഡി ഐസെന്‍കോട്ടിന്റെ മകനായ മാസ്റ്റര്‍ സെന്‍ജന്റ് ഗാല്‍ മെയര്‍ ഐസെന്‍കോട്ട് (25) ആണ് മരിച്ചത്. ഹെര്‍സ്ലിയയിലെ 699മത് ബറ്റാലിയനിലെ 551മത് ബ്രിഗേഡില്‍ അംഗമാണ് ഗാല്‍ മെയര്‍. വ്യാഴാഴ്ച വടക്കന്‍ ഗസയിലെ സൈനിക നടപടിക്കിടെ ഗാല്‍മെയര്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ പ്രതിരോധ സേന തന്നെയാണ് അറിയിച്ചത്. ഗുരുതര പരിക്കേറ്റ ഇയാളെ ഇസ്‌റാഈലിലെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു.

ഗാഡി ഐസെന്‍കോട്ട് 2015 മുതല്‍ 2018 വരെ ഇസ്‌റാഈല്‍ മിലിട്ടറിയുടെ ജനറല്‍ സ്റ്റാഫിന്റെ തലവനായിരുന്നു. കൂടാതെ നാല് പതിറ്റാണ്ടിലേറെയായി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയും 2022ല്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നാഷണല്‍ യൂണിറ്റി പാര്‍ട്ടി അംഗം കൂടിയാണ് ഗാഡി.

തെക്കേ മുനമ്പില്‍ നടത്തിയ ആക്രമണത്തില്‍ സെര്‍ജന്റ് മേജറായ ജൊനാഥന്‍ ഡേവിഡ് (34) ഡീച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. ഹമാസ് തിരിച്ചടിയില്‍ മൂന്നു സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു. ഒക്ടോബര്‍ ഏഴിന് ശേഷം ഇതുവരെ 88 ഇസ്രായേല്‍ സൈനികരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച ഗസ്സയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ വംശജനായ ഇസ്‌റാഈല്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലെ മഹാരാഷ്ട്രയില്‍ കുടുംബവേരുള്ള ഗില്‍ ഡാനിയെല്‍സ് (34) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ പത്തിനാണ് ഗില്‍ റിസര്‍വ് സൈന്യത്തോടൊപ്പം ചേര്‍ന്നത്.

അതേസമയം, ഫലസ്തീനികള്‍ക്കെതിരായ ആക്രമണങ്ങ്ള്‍ ഇസ്‌റാഈല്‍ അനുസ്യൂതം തുടരുകയാണ്. ഗസ്സക്ക് പുറമെ വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് കൗമാരക്കാരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. ജെനിന്‍ നഗരത്തില്‍ 16കാരനും തൂബാസില്‍ രണ്ട് സഹോദരന്മാരും നാബുലസില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. കൂടാതെ, വീടുകളില്‍ വ്യാപക പരിശോധന നടത്തി 60ഓളം ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.

ബെത്‌ലഹേമിന് സമീപം ഐദ അഭയാര്‍ഥി ക്യാമ്പ്, സിലാത് അല്‍ ദഹ്ര്‍, അല്‍ അതാര, അല്‍ ജലാമ, അല്‍ അര്‍ഖ എന്നിവിടങ്ങളിലുമാണ് വ്യാപക റെയ്ഡ് സേന നടത്തുന്നത്. ഒക്ടോബര്‍ ഏഴിനുശേഷം 3,640 ഫലസ്തീനികളെ വെസ്റ്റ്ബാങ്കില്‍ നിന്ന് ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago