വേദനസംഹാരിയായ 'മെഫ്താല്‍' ഉപയോഗം; മുന്നറിയിപ്പുമായി കേന്ദ്രം
വേദനസംഹാരിയായ 'മെഫ്താല്‍' ഉപയോഗം; മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: വേദനസംഹാരി മരുന്നായ മെഫ്താല്‍ ഉപയോഗം സംബന്ധിച്ച് മുന്നറിയിപ്പുമായി കേന്ദ്രം. മരുന്ന് ശരീരത്തില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും ആന്തരിക അവയവങ്ങളെ ബാധിച്ചേക്കുമെന്നും ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മിഷന്‍(ഐ.പി.സി) മുന്നറിയിപ്പ് നല്‍കി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങാന്‍ കഴിയുന്ന ഓവര്‍ ദി കൗണ്ടര്‍ മെഡിസിനാണ് മെഫ്താലിന്‍. തലവേദന, സന്ധിവേദന, ആര്‍ത്തവ വേദന തുടങ്ങിയവയ്ക്ക് ഇത് സാധാരണയായി ഉപയോഗിച്ചുവരുന്നു
മെഫ്താലിലെ ഘടകമായ മെഫെനാമിക് ആസിഡ്, ഇസിനോഫീലിയ, ഡ്രസ് സിന്‍ഡ്രോം എന്നിവയ്ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ചില മരുന്നുകള്‍ മൂലമുണ്ടാകുന്ന അലര്‍ജിയാണ് ഡ്രസ് സിന്‍ഡ്രോം എന്നത്. ചര്‍മ്മത്തില്‍ മരുന്ന് കഴിച്ച് ,ചുണങ്ങ്, ലിംഫഡെനോപ്പതി, പനി എന്നിവ രണ്ടാഴ്ച മുതല്‍ എട്ട് ആഴ്ചക്കുള്ളില്‍ സംഭവിക്കാം.
മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരോടും രോഗികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അപൂര്‍വമായി മറ്റ് ചില മരുന്ന് കഴിക്കുന്നവരിലും ഡ്രസ് സിന്‍ഡ്രോം കണ്ടുവരുന്നു. എന്നാല്‍, രോഗലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും അനുഭവപ്പെടുക. നോണ്‍ സ്റ്റിറോയിഡല്‍ ആന്റി ഇന്‍ഫഌമറ്ററി മരുന്നുകള്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഈ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നില്ലെന്ന് ഡല്‍ഹിയിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ പറഞ്ഞു.
ബ്ലൂ ക്രോസ് ലബോറട്ടറീസിന്റെ മെഫ്റ്റല്‍, മാന്‍കൈന്‍ഡ് ഫാര്‍മയുടെ മെഫ്‌കൈന്‍ഡ് പി, ഫൈസറിന്റെ പോന്‍സ്റ്റാന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഫനോര്‍മ്, ഡോ റെഡ്ഡീസ് ഇബുക്ലിന്‍ പി എന്നിവയാണ് ഈ വിഭാഗത്തിലെ അറിയപ്പെടുന്ന ബ്രാന്‍ഡുകള്‍.
മെഫ്താലിന്‍ ഉപയോഗിച്ച് എന്തെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ കണ്ടാല്‍
www.ipc.gov.in എന്ന വെബ്‌സൈറ്റില്‍ ഒരു ഫോം ഫയല്‍ ചെയ്ത് അല്ലെങ്കില്‍ Android മൊബൈല്‍ ആപ്പ് ADR PvPI, PvPI ഹെല്‍പ്പ്‌ലൈന്‍ എന്നിവ വഴി കമ്മീഷനു കീഴിലുള്ള PvPI യുടെ ദേശീയ ഏകോപന കേന്ദ്രത്തെ അറിയിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നമ്പര്‍ 18001803024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."