കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എയ്റോബ്രിഡ്ജ് പ്രയാണമാരംഭിച്ചു
യാത്രാവഴിയില്‍ വന്‍ സുരക്ഷാ സന്നാഹം കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തു നിന്നു വിമാനത്താവളത്തിലേക്ക് എയ്റോ ബ്രിഡ്ജെത്തിക്കാനുള്ള പ്രയാണമാരംഭിച്ചു. ഇന്നലെ രാത്രി 10.45ഓടെ പോര്‍ട്ട് ഓഫിസര്‍ സുധീര്‍ ബാബു ഫ്ളാഗ് ഓഫ് ചെയ്തു. മൂന്ന് ഹൈഡ്രോളിക് ആക്സില്‍ ട്രെയിലറുകളാണ് എയ്റോബ്രിഡ്ജുമായി പുറപ്പെട്ടത്. 66 അടിനീളവും 11 അടി വീതിയും 17 അടി ഉയരവുമുള്ളതാണ് ഉപകരണങ്ങള്‍. രണ്ടു പൊലിസ് വാഹനങ്ങളും കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ ജീവനക്കാരുമായി ഓരോ വാഹനങ്ങളും ഷിപ്പിങ്ങ് കമ്പനിയുടെ ഒരു വാഹനവും എയ്റോബ്രിഡ്ജിനെ അനുഗമിക്കുന്നുണ്ട്. അഴീക്കല്‍ തുറമുഖത്തില്‍ നിന്നു അലവില്‍ വഴി കണ്ണൂര്‍ ദേശീയപാതയിലെത്തുന്ന ട്രെയിലറുകള്‍ കടന്നുപോകുന്ന റൂട്ടില്‍ വൈദ്യുതിബന്ധം മുടക്കി. റൂട്ടില്‍ പൊലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു പുലര്‍ച്ചയോടെ ട്രെയിലറുകള്‍ മേലെചൊവ്വയിലെത്തി. ഇവിടെ നിന്നു രാവിലെ വീണ്ടും വിമാനത്താവളത്തിലേക്ക് യാത്ര തുടരും. നാളെ രാവിലെ ഏഴുമണിയോടെ ട്രെയിലര്‍ വിമാനത്താവത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍-മട്ടന്നൂര്‍ റൂട്ടിലെ വൈദ്യുതലൈ നുകള്‍ മാറ്റുന്നതിന് കെ.എസ്.ഇ.ബി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്മിനിലിനകത്തേക്കുള്ള ഉപകരണങ്ങളാണ് കഴിഞ്ഞ പത്തിന് അഴീക്കല്‍ തുറമുഖത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."