HOME
DETAILS

ഈ പുറത്താക്കൽ അന്യായം

  
backup
December 08 2023 | 18:12 PM

this-dismissal-is-unfair


അദാനിക്കെതിരേ പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്‌സഭയിൽനിന്ന് പുറത്താക്കിയിരിക്കുന്നു. ബി.ജെ.പിക്ക് സ്വാധീനമുള്ള പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി നടത്തിയ അന്വേഷണ പ്രഹസനത്തിനുശേഷം കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു പുറത്താക്കൽ. അന്വേഷണംപോലും നാടകമായിരുന്നു. മഹുവയ്ക്ക് പറയാനുള്ളത് എത്തിക്സ് കമ്മിറ്റി കേട്ടില്ലെന്ന് മാത്രമല്ല, വ്യക്തിപരമായ ചോദ്യങ്ങളുന്നയിച്ച് അവരെ പരിഹസിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു.

സഹിക്കവയ്യാതെ അവർ പ്രതിഷേധിച്ചിറങ്ങിപ്പോയി. മഹുവ മാത്രമല്ല, കമ്മിറ്റിയിലുള്ള പ്രതിപക്ഷ പാർട്ടി അംഗങ്ങളും പ്രതിഷേധിച്ച് ഇറങ്ങിപ്പോയവരിൽ ഉൾപ്പെടും.
എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ലോക്‌സഭയിൽ ചർച്ചയ്ക്കുവച്ച ശേഷമായിരുന്നു പുറത്താക്കൽ. മഹുവയെ പുറത്താക്കാൻ സഭയ്ക്ക് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എം.പിമാർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. റിപ്പോർട്ട് പരിഗണിക്കാനുള്ള പ്രമേയം പാർലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് അവതരിപ്പിച്ചത്. എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്മേൽ സംസാരിക്കാൻ മഹുവയെ സ്പീക്കർ ഓം ബിർല അനുവദിച്ചില്ല.

അദാനി ഗ്രൂപ്പിനെതിരേ ചോദ്യമുന്നയിക്കാൻ ഹിരാനന്ദാനി ഗ്രൂപ്പ് സി.ഇ.ഒ ദർശൻ ഹിരാനന്ദാനിക്ക് ചോദ്യങ്ങൾ നൽകാനുള്ള പാർലമെന്റ് അംഗങ്ങളുടെ മെംബേഴ്‌സ് പോർട്ടലിന്റെ ലോഗിൻ ഐ.ഡിയും പാസ്‌വേഡും മഹുവ കൈമാറിയെന്നതാണ് ആരോപണം. ഈ ആരോപണത്തെ മഹുവ പൂർണമായും നിഷേധിച്ചിട്ടില്ല. തന്റെ പാർലമെന്റ് ലോഗിൻ ഐ.ഡിയും പാസ്‌വേഡും സുഹൃത്തായ വ്യവസായി ദർശൻ ഹിരാനന്ദാനിക്കു കൈമാറിയിരുന്നെന്നും എന്നാൽ ഇതിന്റെ പേരിൽ പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് മഹുവ പറഞ്ഞത്.

എം.പിയുടെ സംഘത്തിലുള്ളവരാണു ചോദ്യങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്. ആർക്കൊക്കെ പാസ്‌വേഡ് കൈമാറാമെന്നതിനു ചട്ടങ്ങളില്ലെന്നും മഹുവ വാദിക്കുന്നു. മഹുവയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നും എം.പിയായി തുടരാൻ അനുവദിക്കരുതെന്നുമാണ് പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിലുള്ളത്. 500 പേജുള്ള റിപ്പോർട്ടിൽ മഹുവയുടെ പ്രവൃത്തികൾ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അർഹിക്കുന്നതുമാണെന്നും വിഷയത്തിൽ എത്രയും വേഗത്തിൽ വിശദ അന്വേഷണം നടത്തണമെന്നും നിർദേശിക്കുന്നുണ്ട്. അതായത്, എം.പി സ്ഥാനം നഷ്ടപ്പെട്ടാലും മഹുവയെ വേട്ടയാടൽ തുടരുമെന്നർഥം.

മോദിക്കും അദാനിക്കുമെതിരേ മഹുവ നടത്തിയ പ്രസംഗങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബി.ജെ.പിക്ക് മഹുവയെ ശത്രുവായി കാണാൽ അതിലപ്പുറം വേണ്ട.


മഹുവയ്‌ക്കെതിരേ ആദ്യമായി ഈ ആരോപണമുന്നയിച്ചത് മഹുവയുടെ പഴയ പങ്കാളി, സുപ്രിംകോടതി അഭിഭാഷകൻ അനന്ദ് ദേഹാദ്റായി ആണ്. ബന്ധം പിരിഞ്ഞശേഷം ആനന്ദ് ദേഹാദ്‌റായിയും മഹുവയും തമ്മിൽ നിരവധി തർക്കങ്ങളുണ്ടായി. എക്‌സിൽ ദേഹാദ്‌റായ് മഹുവയ്‌ക്കെതിരേ നിരന്തരം കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നുമുണ്ട്. വ്യക്തിജീവിതത്തിലെ തർക്കത്തെ ബി.ജെ.പി മഹുവയ്‌ക്കെതിരേ രാഷ്ട്രീയമായി ഉപയോഗിച്ചതാണ് ഈ കേസിലെ ഏറ്റവും നീച നടപടി. അതിന്റെ പേരിൽ മാത്രമാണ് അവർക്ക് ലോക്‌സഭാംഗത്വം നഷ്ടപ്പെടുന്നത്. മഹുവയോട് അനന്ദ് ദേഹാദ്‌റായിക്ക് വിരോധമുണ്ട്. അവർക്കിടയിൽ കുടുംബ പ്രശ്‌നങ്ങളുമുണ്ട്. അതിനാൽ ആരോപണങ്ങൾ പകവീട്ടലാവാനുള്ള സാധ്യതയുമുണ്ട്. ശിക്ഷ വിധിക്കുമ്പോൾ എത്തിക്‌സ് കമ്മിറ്റി പരിഗണിക്കേണ്ട വിഷമായിരുന്നു ഇത്.


മഹുവയ്‌ക്കെതിരായ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതവും അപകടകരമായ കീഴ്‌വഴക്കമുണ്ടാക്കുന്നതുമാണ്. സ്വതന്ത്രമായി നിലകൊള്ളേണ്ട എത്തിക്‌സ് കമ്മിറ്റിയെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. കൈക്കൂലി നൽകിയതായി ആരോപിക്കപ്പെടുന്ന ദർശൻ ഹിരാനന്ദാനി ഈ കേസിലെ പ്രധാന സാക്ഷിയാണ്. ഹിരാനന്ദാനിയും മഹുവയ്‌ക്കെതിരായാണ് സംസാരിച്ചത്. എന്നാൽ, കേസിൽ ഹിരാനന്ദാനി മഹുവയ്‌ക്കെതിരേ നൽകിയ സത്യവാങ്മൂലം വിശദാംശങ്ങളില്ലാത്തതും അവ്യക്തവുമാണ്. ഇതിന്റെ പകർപ്പ് നൽകാൻ മഹുവ രേഖാമൂലം ആവശ്യപ്പെട്ടിട്ടും നൽകിയില്ല. ഹിരാനന്ദാനിയെ ക്രോസ് വിസ്താരം നടത്താനുള്ള അവസരവും നിഷേധിക്കപ്പെട്ടു.


സാമ്പത്തിക മേഖലയിലെ അമേരിക്കൻ ഭീമനായ ജെ.പി മോർഗൻ ചേസിന്റെ ലണ്ടനിലെ വൈസ് പ്രസിഡന്റായിരിക്കെ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന പദവി ഉപേക്ഷിച്ചാണ് മഹുവ മൊയ്ത്ര 2009ൽ രാഷ്ട്രീയത്തിലെത്തുന്നത്. ആരും കൊതിക്കുന്ന ജീവിതപശ്ചാത്തലമുണ്ട് മഹുവയ്ക്ക്. മഹുവയ്‌ക്കെതിരായ നടപടി ഇന്ത്യൻ രാഷ്ട്രീയം സുരക്ഷിത ഇടമല്ലെന്ന സന്ദേശമാണ് നൽകുന്നത്. വിദേശത്തെ ജോലി വിട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ച കാലത്തുതന്നെ മഹുവയ്ക്ക് പലരും ഈ മുന്നറിയിപ്പ് നൽകിയതാണ്.

മഹുവയത് കേട്ടില്ല.
തന്റെ വായടപ്പിച്ച് അദാനി വിഷയത്തിൽനിന്ന് തടിയൂരാമെന്ന് മോദി സർക്കാർ കരുതേണ്ടതില്ലെന്നാണ് പുറത്താക്കലിനോടുള്ള മഹുവയുടെ മറുപടി. പാർലമെന്റിലെ എം.പിമാരുടെ അവകാശ പോരാട്ടങ്ങൾക്കൊപ്പം നിലനിൽക്കേണ്ട എത്തിക്‌സ് കമ്മിറ്റി ഇന്ന് സർക്കാരിന്റെ വെറുമൊരു ആയുധമായി അധഃപതിച്ചിരിക്കുന്നു.

ഈ വിഷയത്തിന്റെ പേരിൽ ആറ് മാസത്തോളം സി.ബി.ഐ തൻ്റെ വീട്ടിൽ അന്വേഷണം നടത്തിയതായും മഹുവ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു തെളിവും കിട്ടിയില്ല. എന്നാൽ, അദാനി നടത്തിയ 13,000 കോടി രൂപയുടെ തട്ടിപ്പ് കേസിൽ എന്തുകൊണ്ടാണ് ബി.ജെ.പി സർക്കാർ അന്വേഷണം നടത്താത്തതെന്നും മഹുവ ചോദിക്കുന്നുണ്ട്. രാജ്യത്തെ പൗരൻമാരും ആവർത്തിച്ചു ചോദിക്കുന്ന ചോദ്യമാണിത്.


എന്തുകൊണ്ടാണ് അദാനിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണമില്ലാത്തത്. എന്തുകൊണ്ടാണ് അദാനിയുടെ കുറ്റങ്ങൾ ചൂണ്ടിക്കാട്ടുന്നവർ വേട്ടയാടപ്പെടുന്നത്. മഹുവ ഇക്കാര്യത്തിലെ ആദ്യത്തെ ഇരയല്ല. അദാനിക്കെതിരേ ലേഖനമെഴുതിയതിന് മാധ്യമപ്രവർത്തകർക്കെതിരേ നിരന്തരം കേസെടുത്തുകൊണ്ടിരിക്കുകയാണ് ഗുജറാത്ത് പൊലിസ്. അദാനിക്കെതിരായി സെബി നടത്തുന്ന അന്വേഷണം ഒച്ചിഴയൽ വേഗത്തിലാണ്. രാജ്യത്തെ നീതി നിയമവ്യവസ്ഥയെ ഒരു വ്യവസായി ബന്ദിയാക്കി വച്ചിരിക്കുന്നു. അയാളുടെ താൽപര്യങ്ങൾക്കനുസരിച്ച് രാജ്യം ചലിക്കുന്നു. അനുവദിക്കാൻ പറ്റാത്തതാണത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago