HOME
DETAILS

മൂല്യം ചോരുന്ന മൂല്യനിർണയംകേരളത്തിന് പിഴച്ചതെവിടെ?

  
backup
December 08 2023 | 18:12 PM

where-did-kerala-go-wrong-with-valuation

ഡോ.എം.എൻ മുസ്തഫ

കേരളത്തിന്റെ വിദ്യാഭ്യാസം മൂല്യനിർണയ തുറന്നുപറച്ചിലിലും തുടർചർച്ചകളിലും സജീവമായ വർത്തമാനത്തിലൂടെയാണ് കടന്നുപോകുന്നത്. കാലഹരണപ്പെട്ടതും അശാസ്ത്രീയവുമായ മൂല്യനിർണയ രീതി, പാഠ്യപദ്ധതി പരിഷ്കരണം എന്നിവ സംബന്ധിച്ച് പൊതുസമൂഹത്തിൽ ഏറെ ചർച്ചകൾ നടന്നതാണ്. കേരള പാഠ്യപദ്ധതി പരിഷ്കരണങ്ങൾ എക്കാലത്തും മറ്റ് സംസ്ഥാനങ്ങളെക്കാൾ ശാസ്ത്രീയവും മൂല്യവത്തായതുമായി പലപ്പോഴും നിലകൊണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ദേശീയതലത്തിൽ പുറത്തിറങ്ങുന്ന പല റിപ്പോർട്ടുകളിലും കേരളം കൈവരിച്ച മുന്നേറ്റം വിശിഷ്യ സ്കൂൾതലത്തിൽ ശ്ലാഘനീയമായി തന്നെ പരാമർശിക്കപ്പെടാറുണ്ട്.


എ പ്ലസ് 'ഇൻഫ്ലേഷ'ന്റേയും 'മാഗ്നിഫിക്കേഷ'ന്റേയും 'പ്രൊജക്ഷ'ന്റേയുമൊക്കെ ചർച്ചാ പശ്ചാത്തലത്തിൽ മൂല്യനിർണയംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ത് എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു. ഈ ചോദ്യം സ്കൂൾ എന്ന സാമൂഹിക നിർമിതസ്ഥാപനം എന്തിന് നിലകൊള്ളുന്നുവെന്ന് ഏറ്റവും പ്രസക്തമായ ചോദ്യവുമായി ചേർന്ന് നിലനിൽക്കുന്നതാണ്. വ്യക്തിജീവിതവും സാമൂഹിക മുന്നേറ്റവും സാധ്യമാക്കാൻ ആവശ്യമായ വൈജ്ഞാനിക, വൈകാരിക മണ്ഡലങ്ങളുടെ വികാസവും അതിനുതകുന്ന നിപുണികളുടെ പരിപോഷണവുമാണ് സ്കൂൾ എന്ന സാമൂഹിക നിർമിതിയുടെ അടിസ്ഥാനശില. സ്കൂൾ അന്തരീക്ഷത്തിൽ നൽകപ്പെടുന്ന ഔപചാരികവും അനൗപചാരികവുമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു കുട്ടി തന്റെ ക്രൊണോളജിക്കൽ കാലഘട്ട വികാസത്തിന് ആനുപാതികമായി എത്രമാത്രം കഴിവുകൾ ആർജിച്ചു എന്ന് സമഗ്രമായി വിലയിരുത്തുന്നതാണ്

മൂല്യനിർണയത്തിന്റെ അടിസ്ഥാന സാരാംശം. മൂല്യനിർണയം പ്രായോഗികമായി നടപ്പാക്കുമ്പോൾ നാം ഈ ബൃഹത്തായ ലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കുന്നതാണ് അടിസ്ഥാന പ്രശ്നം. മറ്റൊരുതലത്തിൽ പറഞ്ഞാൽ പാഠ്യ-അനുബന്ധ പ്രവർത്തനങ്ങളിൽ ലക്ഷ്യമിടുന്ന അന്തഃസത്ത അല്ലെങ്കിൽ ഉത്തമബോധ്യം മൂല്യനിർണയ ഘട്ടത്തിൽ എത്തുമ്പോൾ തമസ്കരിക്കപ്പെടുന്നെന്ന് ചുരുക്കം. അതുവഴി സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ അവസാനം എ പ്ലസുകളുടെ മേനിപറച്ചിലായി മാറുന്ന ശോചനീയ അവസ്ഥ യാഥാർഥ്യമായി നിലകൊള്ളുന്നു.


വൈജ്ഞാനിക, വൈകാരിക മണ്ഡലങ്ങളുടെ വികാസം സ്വായത്തമാക്കുകയും ഒപ്പം വർത്തമാന വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുവാൻ ആവശ്യമായ നിപുണികൾ കൈവരിക്കുകയും വേണം. ഒരുപരിധിവരെ പാഠ്യപദ്ധതിയുടെ നിർമിതിയും അവതരണവും ഈ ലക്ഷ്യം കൈവരിക്കാൻ പ്രാപ്തമാണെങ്കിലും പഠിതാക്കളിൽ ഇവ കൈവരിച്ചുവോ എന്ന് വിലയിരുത്തപ്പെടുന്ന മൂല്യനിർണയപ്രക്രിയ ചില പ്രത്യേക ശേഷികളിലും മറ്റും ചുരുങ്ങിപ്പോകുന്നതായി കാണാം.

ഇതുവഴി വിദ്യാർഥിയുടെ ജീവിത സാംസ്കാരിക പശ്ചാത്തലവും അവൻ കൈവരിക്കുന്ന നേട്ടങ്ങളുടെ പട്ടികയും തമ്മിൽ വലിയ തോതിലുള്ള അന്തരം പ്രകടമാകുന്നു. ഇതിലൂടെ സ്കൂൾ പരീക്ഷയിൽ ഒരു കുട്ടി നേടിയ ഗ്രേഡുകളും മാർക്കുകളും അവൻ്റെ ജീവിതാനുഭവങ്ങളുടെയും തുടരേണ്ട വ്യക്തിപരവും സാമൂഹികപരവുമായ ജീവിതത്തിൽ വന്നേക്കാവുന്ന ഇടപെടലുകളിൽ പ്രയോഗിക്കാവുന്ന ശേഷികളുടെയും അഭിരുചികളുടെയും നേർക്കാഴ്ചയായി മാറുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം.


വസ്തുത ഇവയെല്ലാമായിരിക്കെ എന്തുകൊണ്ടാണ് എ പ്ലസുകളുടെ എണ്ണം വിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മയുടെ ആധാരമായി മാറിയെന്നത് വിലയിരുത്തപ്പെടേണ്ടതാണ്. ഇത്തരമൊരു സാഹചര്യം രാഷ്ട്രീയനിർമിതവും സ്ഥാപനങ്ങളുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക വിനിമയ സമ്പ്രദായങ്ങളുമായി ചേർന്നിരിക്കുന്നതുമായി കാണാവുന്നതാണ്. മുകളിൽ പറഞ്ഞ രണ്ട് കാര്യങ്ങളുംകൂടി രൂപപ്പെട്ട അലിഖിത ബന്ധത്തിന്റെ പരിണിതഫലമായി ശരാശരി പൊതുസമൂഹത്തിന്റെ മനസ് അത്തരത്തിൽ രൂപപ്പെടുത്തുന്നതിൽ വിജയിക്കുകയുണ്ടായി.

ഇവ മാതാപിതാക്കളുടെ മനസിലേക്ക് ആഴത്തിൽ ഇറങ്ങുകയും തുടർന്ന് എല്ലാപരിധികളും ലംഘിച്ചുള്ള ശ്രമങ്ങളിൽ കുട്ടികളെ പ്രാപ്തരാക്കാൻ രക്ഷിതാക്കൾ കഠിന ശ്രമങ്ങളിൽ ഏർപ്പെടുന്ന അവസ്ഥ സംജാതമായി. സംസ്ഥാനത്ത് വ്യാപകമായി വന്ന പ്രൈവറ്റ് മേഖല ഈ തയാറെടുപ്പുകളിൽ മികച്ചുനിന്നു. തുടർന്ന് സർക്കാർ, എയ്ഡഡ് സ്കൂളുകളും ഈ മത്സരത്തിന്റെ ഭാഗമായി മുൻപന്തിയിൽ തന്നെ എത്തിത്തുടങ്ങി.
ഇത്തരത്തിലുള്ള ഒരുതരം മത്സരപരതയാണ് ഇന്ന് കാണുന്ന പ്രവണതയിലേക്ക് എത്തിച്ചേർന്നത്. ഇതിനർഥം എ പ്ലസ് അല്ലെങ്കിൽ ഉയർന്ന മാർക്കും ഗ്രേഡും എന്നത് വിദ്യാർഥികളുടെ നേട്ടത്തിന്റെ സൂചികയല്ലാതായി തീരുന്നില്ല.

മറിച്ച് ഏതൊരു ഘട്ടത്തിന്റെയും പരിസമാപ്തിയുടെ അനന്തര സൂചകമായി നിലകൊള്ളുന്നു. സ്വാഭാവികമായി ചോദ്യം ഉയർന്നേക്കാം പിന്നെ എവിടെയാണ് പ്രശ്നം? എ പ്ലസ് എന്നതിന്റെ ആധിക്യമോ അല്ലെങ്കിൽ അവ കൈവരിക്കുന്നതോ അല്ല, അതിലേക്ക് എത്തിപ്പെടുന്ന മാർഗങ്ങളും അതുവഴി ശിഥിലമാക്കപ്പെടുന്ന ഗുണനിലവാരത്തിന്റെ തകർച്ചയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഭൂതകാല പശ്ചാത്തലങ്ങളിൽ ഇന്നിന്റെ വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസ നേട്ടങ്ങളെയും വിലയിരുത്തുന്നത് ശരിയല്ല. വിദ്യാർഥികളുടെ സംസ്കാരവും ജീവിതാനുഭവങ്ങളും മൂല്യനിർണയത്തിന്റെ ഭാഗമായി എത്രമാത്രം മാറുന്നു

എന്നുള്ളതാണ് പ്രാധാന്യം. പാഠ്യപദ്ധതി വിനിമയത്തിൽ അനുശാസിക്കുന്നു എന്ന് ചങ്കൂറ്റംകൊള്ളുന്ന കൺസ്ട്രക്ടിവിസം മൂല്യനിർണയത്തിലെത്തുമ്പോൾ കഥാവശേഷമായി മാറുന്ന നഗ്നയാഥാർഥ്യമാണ് പരീക്ഷാ ചോദ്യപേപ്പറുകളുടെ വിലയിരുത്തലുകൾ വെളിപ്പെടുത്തുന്നത്. അതിനാൽ മൂല്യനിർണയങ്ങളിൽ അടിസ്ഥാനപരമായി ഘടനാപരമായ മാറ്റം അനിവാര്യമാണ് എന്നതിൽ തർക്കമില്ല. പാഠ്യപദ്ധതിയുടെ വിനിമയരീതിയിൽ വരുത്തിയ മാറ്റങ്ങൾക്കനുസൃതമായി മൂല്യനിർണയത്തിൽ മാറ്റംവരുത്താത്ത പക്ഷം പരീക്ഷ എന്നത് വെറും 'പരീക്ഷ'യായി തന്നെ തുടരും.


ഉന്നതവിദ്യാഭ്യാസരംഗത്തെ നൂതന പ്രവണതകളും മാറ്റങ്ങളും കൂടി കണക്കിലെടുത്ത് വേണം സ്കൂൾ മൂല്യനിർണയത്തിന്റെ പരിഷ്കരണങ്ങൾ. ഈ തത്വം വർത്തമാനത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. ദേശീയ, അന്തർദേശീയ തലങ്ങളിലെ പ്രവേശന പരീക്ഷകളെല്ലാം സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തപ്പെടുന്ന ഓൺലൈൻ ടെസ്റ്റുകളായി മാറുമ്പോൾ സ്കൂൾതലത്തിൽതന്നെ ഇത്തരം രീതികളിൽ പരിശീലനം നൽകണം. അല്ലാത്തപക്ഷം സ്കൂളുകളിൽനിന്ന് പൊതുപരീക്ഷ കഴിഞ്ഞ് വരുന്ന എ പ്ലസ് വിദ്യാർഥികൾ കേവലം എ പ്ലസ് ഉടമകൾ ആവുകയും പ്രായോഗിക പരിജ്ഞാനത്തിന്റെയും നിപുണികളുടെയും കുറവുകൾ പ്രകടമാക്കുകയും ചെയ്യും.

ഇത്തരം സന്ദർഭങ്ങളിൽ സംസ്ഥാന സ്കൂൾ വിദ്യാഭ്യാസത്തിന്റെ മൂല്യനിർണയ രീതികളെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് എത്തിപ്പെടും.
പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാനാകാത്ത തരത്തിലുള്ള പ്രായോഗിക പരിശീലനങ്ങളും അത്തരം സമീപനങ്ങളിലൂന്നിയ പാഠ്യപദ്ധതി പരിഷ്കരണങ്ങളും മൂല്യനിർണയ സമീപനങ്ങളും മാറേണ്ടത് ആവശ്യമാണ്. അല്ലാത്തപക്ഷം കാലങ്ങളിലൂടെ രൂപംകൊണ്ട വിദ്യാഭ്യാസ മുന്നേറ്റത്തെ പോലും വികൃതമാക്കുന്ന അവസ്ഥയിലേക്ക് കേരളം പരിണമിക്കും.


കേരളത്തിലെ സ്കൂളുകളിൽ നടക്കുന്ന മൂല്യനിർണയം ഗുണനിലവാരത്തെ ഇകഴ്ത്തിയോ അതോ പാഠ്യ- അനുബന്ധ രീതികളിൽ ഉണ്ടായ മാറ്റങ്ങൾക്കനുസരിച്ചുള്ള ശാസ്ത്രീയമായ മൂല്യനിർണയ രീതി ആവിഷ്കരിക്കാൻ നമുക്ക് സാധിച്ചുവോ എന്ന് സ്വയം വിമർശനത്തിനുള്ള വേദിയായിട്ടാവണം നിലവിൽ നടക്കുന്ന ചർച്ചയെ മാറ്റേണ്ടത്. അതല്ലാതെ അനുകൂല പ്രതികൂല ചർച്ചകൾ നടത്തുകയും പിന്നീട് ക്രിയാത്മകമായി ഒന്നും ചെയ്യാതെ നിശബ്ദമാവുകയും ചെയ്യുന്ന രീതി ഒട്ടും ഗുണം ചെയ്യുകയില്ല.

(കേരള കേന്ദ്രസർവകലാശാല അധ്യാപകനും വിദ്യാഭ്യാസ വിഭാഗം തലവനുമാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  24 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  24 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  24 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  24 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  24 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago