HOME
DETAILS

ഗ്ലാസ്‌ഗോ ഉച്ചകോടി: ആശങ്കയും പ്രതീക്ഷയും

  
backup
October 05 2021 | 20:10 PM

977852453-2

ഡോ. അബേഷ് രഘുവരന്‍

വരുന്ന ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെ യു.കെയിലെ ഗ്ലാസ്‌ഗോവില്‍വച്ച് കാലാവസ്ഥാവ്യതിയാനം പ്രധാന ചര്‍ച്ചാവിഷയമാകുന്ന ഉച്ചകോടി നടക്കാന്‍ പോകുകയാണ്. പരിപാടി നടക്കുന്നതിനുമുമ്പ് തന്നെ ആഗോളശ്രദ്ധയും അതിന്മേല്‍ ചര്‍ച്ചയും നടക്കുന്ന അപൂര്‍വം ചര്‍ച്ചകളിലൊന്നാണിത്. ഇറ്റലിയുടെ സഹകരണത്തോടെയാണ് ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിന് പുറത്തിറങ്ങിയ ഐ.പി.സി.സിയുടെ ആറാമത് റിപ്പോര്‍ട്ടില്‍ കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച് വലിയ പരാമര്‍ശങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഭൂമിയുടെ ഭാവിതന്നെ ഇരുളടഞ്ഞതായേക്കുമെന്ന തരത്തിലെ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചകളും പരിഹാരങ്ങളും ഉണ്ടാകാന്‍ പോകുന്ന ഈ ഉച്ചകോടിയില്‍ ഒരേസമയം പ്രതീക്ഷയും അതേസമയം വെറുമൊരു ഉച്ചകോടി മാത്രമായി മാറുമോ എന്ന ആശങ്കയും ലോകമെമ്പാടുമുള്ള ജനങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. 195ല്‍ അധികം രാജ്യങ്ങളുടെ പ്രതിനിധികളടക്കം 25,000 ആളുകള്‍ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന ഇതില്‍ നമ്മുടെയൊക്കെ ഭാവിയും നിലനില്‍പ്പും എങ്ങനെ ആയിരിക്കുമെന്ന് അറിയാന്‍ കഴിഞ്ഞേക്കും.
മുമ്പെങ്ങും ഉണ്ടാവാത്തതരത്തില്‍ അത്രയധികം ഗൗരവമായി കാലാവസ്ഥാവ്യതിയാനത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ഐ.പി.സി.സിയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറാസ് 'മനുഷ്യരാശിക്ക് ഒരു ചുവപ്പുസിഗ്നല്‍' എന്ന് വിശേഷിപ്പിച്ചതുമുതലാണ്. 'ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതും വനനശീകരണവുംമൂലം ഹരിതഗൃഹ വാതകങ്ങളുടെ ബാഹുല്യം നമ്മുടെ ഭൂലോകത്തെ അതിഗൗരവമായ ഭീഷണിയില്‍ എത്തിച്ചിരിക്കുന്നു' എന്നാണു അദ്ദേഹം റിപ്പോര്‍ട്ടിനുമേല്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഇത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമായിരുന്നില്ല. ലോകമെമ്പാടുമുള്ള കാലാവസ്ഥാശാസ്ത്രജ്ഞര്‍ വലിയ ഭയാശങ്കകളോടെയാണ് ഇതില്‍ ആശങ്ക പ്രകടിപ്പിച്ചത്. ഈയൊരു പശ്ചാത്തലത്തിലാണ് ഈ മാസം അവസാനം തുടങ്ങാന്‍പോകുന്ന ആഗോള ഉച്ചകോടി പ്രസക്തമാകുന്നത്. അവിടെ കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിനായി രാജ്യങ്ങള്‍ കൈകോര്‍ക്കുകയും അതിനായി മുന്നിട്ടിറങ്ങുകയും ചെയ്തില്ലെങ്കില്‍ പിന്നീട് ഒരു ശ്രമത്തിനുപോലും നമുക്ക് സാവകാശം ഉണ്ടാവുകയില്ല എന്നതാണ് ആ റിപ്പോര്‍ട്ടില്‍നിന്നു വ്യക്തമാകുന്നത്. ഭൂമിയെ രക്ഷിക്കാന്‍ എല്ലാ അര്‍ഥത്തിലും ഒരു അവസാനശ്രമം.


കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച റിപ്പോര്‍ട്ട് ഓരോ ഏഴുവര്‍ഷം കൂടുമ്പോഴാണ് ഐ.പി.സി.സി തയാറാക്കുന്നത്. ലോകമെമ്പാടുമുള്ള കാലാവസ്ഥാശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് അത് തയാറാക്കുന്നത്. അതിലെ ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ടാണ് ഓഗസ്റ്റില്‍ ജനീവയില്‍ പുറത്തിറങ്ങിയത്. റിപ്പോര്‍ട്ടില്‍ ഉടനീളം കണ്ണോടിച്ചാല്‍ മനുഷ്യന്‍ തന്നെയാണ് പ്രതിസ്ഥാനത്തുനില്‍ക്കുന്നത്. കോടാനുകോടി ജീവികള്‍ അധിവസിക്കുന്ന ഈ ഭൂമിയില്‍, ആ ഭൂമിയെത്തന്നെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരേയൊരു ജീവിവര്‍ഗം മനുഷ്യന്‍ മാത്രമാണ് എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെ തല അപമാനഭാരം മൂലം താഴണം.


ഒഴിവാക്കാമായിരുന്ന വിവിധ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യന്‍ തന്നെ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്‍ബണാണ് ആഗോളതാപനത്തിന്റെയും അതുവഴിയുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെയും പിന്നിലെ ഏറ്റവും പ്രധാന കാരണം. അറിഞ്ഞോ, അറിയാതെയോ നാം ക്രമാതീതമായി കാര്‍ബണ്‍ ഡയോക്‌സൈഡ് ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മള്‍ ശ്വസനത്തിനുശേഷം പുറത്തുവിടുന്നതുമുതല്‍, കോടിക്കണക്കിന് വാഹനങ്ങളില്‍നിന്ന് പുറംതള്ളുന്ന ടണ്‍കണക്കിന് കാര്‍ബണ്‍ ഡയോക്‌സൈഡ് വരെ ഇതിന് ഒരുപോലെ ഉത്തരവാദികളാണ്. ഇങ്ങനെ അനിയന്ത്രിതമായി പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം ചെയ്ത് ഓക്‌സിജനാക്കി മാറ്റാനുള്ള ഏകമാര്‍ഗ്ഗം മരങ്ങള്‍ മാത്രമാണ്. എന്നാല്‍ വലിയ അളവിലുള്ള വനനശീകരണവും നിലം നികത്തലുമൊക്കെ നമുക്ക് ശീലമായതോടെ പ്രകൃതിയുടെ ആ സ്വതഃസിദ്ധമായ രക്ഷാമാര്‍ഗം കൊട്ടിയടയ്ക്കുകയാണുണ്ടായത്. മാത്രമല്ല, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ആയുസ് വര്‍ഷങ്ങള്‍ കടന്ന് നൂറ്റാണ്ടുകളിലേക്ക് നീളുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതായത്, മനുഷ്യരാശിയുടെ മുഴുവന്‍ ആയുസും നാമിപ്പോള്‍ത്തന്നെ ഉല്‍പ്പാദിച്ചുകഴിഞ്ഞിട്ടുള്ള കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കും എന്നര്‍ഥം. ഭൂമിയിലേക്ക് കടന്നുവരുന്ന സൂര്യപ്രകാശത്തിന്റെ ചൂടിനെ തിരികെ പ്രതിഫലിപ്പിക്കാതെ അന്തരീക്ഷത്തില്‍ തന്നെ അടക്കിനിര്‍ത്തുന്നു. അതുവഴി ആഗോളതലത്തില്‍ താപനില ഉയരുകയും വലിയ ഐസ് മലകള്‍ ഉരുകുകയും ആ ജലം കടലുകളിലേക്ക് കൂട്ടമായി എത്തുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ ചൂട് വര്‍ധിക്കുന്നതിനുസരിച്ചു കടല്‍ ചൂടാകുകയും മത്സ്യസമ്പത്തു വലിയതോതില്‍ നശിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ നമുക്ക് ഇനിയൊരുശ്രമം പോലും നടത്തി പരിഹരിക്കാന്‍ കഴിയുന്നതിനുമപ്പുറം ഭൂലോകത്തിന്റെ കാലാവസ്ഥാവ്യതിയാനം എത്തിനില്‍ക്കുകയാണ്. പക്ഷേ, എന്നിട്ടും നാമിപ്പോഴും അതിനെ ഇതുവരെ ഗൗരവകരമായ സമീപിച്ചിട്ടില്ല എന്നതാണ് വാസ്തവം.
കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ ഏറെ അനുഭവിക്കേണ്ടിവരുന്ന പ്രദേശമാണ് ഇന്ത്യ. ഇന്ത്യയുടെ ഭൂപ്രകൃതി തന്നെയാണ് അതിന്റെ പ്രധാന കാരണവും. ഒരുവശത്തു ഹിമാലയപര്‍വതനിരകളും മറ്റു മൂന്നുവശങ്ങളിലും കടലുകളാല്‍ ചുറ്റപ്പെട്ടതുമായ ഇന്ത്യ മഹാരാജ്യം ഈ പ്രത്യേകതകള്‍ കൊണ്ട് സുരക്ഷിതമായ പ്രദേശമാണെന്നാണ് സാധാരണയായി പറയാറുള്ളത്. എന്നാല്‍, കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തില്‍ ഇത് ദോഷകരമായാണ് ഭവിക്കുന്നത്. അറബിക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും ചേര്‍ന്നുകൊണ്ട് ഇന്ത്യ ഒരു ഉപദ്വീപായാണ് പറയപ്പെടുന്നത്. ഏറ്റവുമധികം വേഗത്തില്‍ ചൂടുപിടിക്കുന്ന സമുദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ മഹാസമുദ്രം. കടലുകള്‍ ചൂടുപിടിക്കുന്നത് വലിയ ചുഴലിക്കാറ്റുകള്‍ക്ക് കാരണമാകുന്നുണ്ട്. ചുഴലിക്കാറ്റുകള്‍ രൂപപ്പെടാനുള്ള ജലാംശവും ഊര്‍ജ്ജവും ലഭിക്കുന്നത് കടലില്‍ നിന്നാണല്ലോ. കടല്‍ ചൂടാകുകവഴി ചുഴലിക്കാറ്റുകളുടെ എണ്ണം ഏതാണ്ട് അന്‍പതുശതമാനവും അതിന്റെ കാഠിന്യം ഇരുപതുശതമാനവും അത് കടലില്‍ തന്നെ തുടരാനുള്ള സാധ്യത എണ്‍പതുശതമാനംവരെയും ആണെന്നാണ് പഠനങ്ങള്‍. ചുഴലിക്കാറ്റിനൊപ്പം, അതിതീവ്രമഴയുടെ അളവും ഏതാണ്ട് മൂന്നുമടങ്ങുവരെ കൂടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇതുപോലെ ചുരുങ്ങിയ സമയത്ത് പെയ്യുന്ന മഴയുടെ അളവ് കൂടുന്നതിന്റെ ദോഷഫലങ്ങള്‍ പ്രളയമായും വെള്ളപ്പൊക്കമായുമൊക്കെ നാം അനുഭവിക്കുന്നുണ്ടല്ലോ.


കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്, (ഇഛജ 26) എന്ന പേരിലാണ് യു.കെയില്‍ ഇത്തവണ ഉച്ചകോടി നടക്കുന്നത്. ഈ സീരീസിലെ ഇരുപത്തിയാറാമത്തെ സമ്മേളനമായതിനാലാണ് അതിനെ 'ഇഛജ 26' എന്ന് വിളിക്കുന്നത്. ഇരുപത്തിയൊന്നാമത്തെ സമ്മേളനം പാരീസില്‍ സംഘടിപ്പിച്ചപ്പോഴാണ് ഇതിന്റെ ചര്‍ച്ചകള്‍ ഏറ്റവും ക്രിയാത്മകമായി നടന്നതും അന്ന് ഭൂമിയുടെ ശാരാശരി താപവര്‍ധനവിന്റെ പരിധി 2 ഡിഗ്രി സെല്‍ഷ്യസിലധികം കൂടാതെ നോക്കണമെന്ന തീരുമാനം എടുക്കുകയും ഒരു കരാറായിവയ്ക്കുകയും ചെയ്തത്. അതിനെയാണ് പ്രശസ്തമായ പാരിസ് കരാര്‍ എന്ന് വിളിക്കുന്നതും. എന്നാല്‍, ആ ലക്ഷ്യം നേടാന്‍ നമുക്കിതുവരെ കഴിഞ്ഞില്ല എന്ന് മാത്രമല്ല സ്ഥിതികള്‍ പിന്നെയും വഷളാവുകയുമാണ് ഉണ്ടായത്.


ഉച്ചകോടിയിലുണ്ടാവാന്‍ സാധ്യതയുള്ള തീരുമാനങ്ങളെപ്പറ്റിയും ചര്‍ച്ചകള്‍ കൊണ്ടുപിടിച്ചുനടക്കുന്നുണ്ട്. വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുക, വനനശീകരണം തടയുക, കൂടാതെ കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിക്കുന്ന തീരദേശമേഖലകളില്‍ കൂടുതല്‍ ധനസഹായം നല്‍കുക എന്നതടക്കമുള്ള തീരുമാനങ്ങള്‍ ഉണ്ടായേക്കാം. 2030 ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ വലിയ അളവില്‍ കുറയ്ക്കുകയും 2050 ഓടെ അവ പൂര്‍ണമായും ഒഴിവാക്കുക എന്നതാവും ഉച്ചകോടിയില്‍ ഉണ്ടാവാന്‍ പോകുന്ന ആത്യന്തികമായ തീരുമാനങ്ങളില്‍ പ്രധാനം. ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് വേദിയാവാതെ, വെറുമൊരു ഉച്ചകോടിയായി മാറാതിരിക്കാനും കാലാവസ്ഥാവ്യതിയാനം മുഴുവനായും ഇല്ലാതാക്കാന്‍ കഴിയുന്ന ശക്തമായ തീരുമാനങ്ങള്‍ ഉണ്ടാകാന്‍ പോകുന്ന വേദിയായി ഗ്ലാസ്‌ഗോ മാറട്ടെയെന്ന് നമുക്ക് പ്രത്യാശിക്കാം.

(കൊച്ചി സര്‍വകലാശാല സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago
No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago