HOME
DETAILS
MAL
സുപ്രഭാതം ക്യാംപയിന്‍ മേഖലാ സംഗമം 30ന്
backup
August 27 2016 | 23:08 PM
കണ്ണൂര്‍: സുപ്രഭാതം ക്യാംപയിന്റെ ഭാഗമായി വാര്‍ഷിക വരിക്കാരുടെ രണ്ടാംഘട്ട വരിസംഖ്യയും ലിസ്റ്റും എറ്റുവാങ്ങാന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ നേതാക്കളും മേഖലാ കോഓര്‍ഡിനേറ്റര്‍മാരും സുപ്രഭാതം പ്രതിനിധികളും ജില്ലയിലെ 41 റെയ്ഞ്ച് ഭാരവാഹികളും പങ്കെടുക്കുന്ന മേഖലാ സംഗമങ്ങള്‍ 30നു ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളില്‍ നടക്കും. പയ്യന്നൂര്‍-പിലാത്തറ ചുമടുതാങ്ങി മുഅല്ലിം സെന്റര്‍, തളിപ്പറമ്പ്-ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ അറബിക് കോളജ്, ഇരിക്കൂര്‍-കൂത്തുപറമ്പ് ടൗണ്‍ മദ്‌റസ, തലശ്ശേരി-പാനൂര്‍ മുസ്‌ലിം സെന്റര്‍ ഓഡിറ്റോറിയം, കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍. എല്ലാ മദ്‌റസകളിലെയും വരിക്കാരുടെ ലിസ്റ്റും വരിസംഖ്യയും എറ്റുവാങ്ങി മേഖലാ സംഗമത്തില്‍ എത്തിക്കണമെന്നു ജില്ലാകമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."