HOME
DETAILS
MAL
സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി പ്രതിഷേധ സമ്മേളനം
backup
October 06 2021 | 03:10 AM
കോഴിക്കോട്: അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ഒരുവര്‍ഷത്തോളമായി യു.പിയില്‍ തടങ്കലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കോഴിക്കോട്ട് പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തകരും അണിനിരന്ന പ്രതിഷേധ സദസ്സ് ഫാസിസ്റ്റ് ഭീകരതയുടെ അതിക്രമങ്ങളെകുറിച്ചുള്ള മുന്നറിയിപ്പു കൂടിയായി. സിദ്ദീഖ് കാപ്പന്റെ അറസ്റ്റിന് ഒരു വര്‍ഷം പൂര്‍ത്തിയായ ഇന്നലെ കാപ്പന് ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സമ്മേളനം എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് വാഴ്ചയെ മാധ്യമങ്ങള്‍ ഗൗരവമായി കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങള്‍ പറയുന്നത് മാത്രമേ എഴുതാവൂ എന്ന തിട്ടൂരം മോദി ഭരണകൂടം ആജ്ഞാപിച്ചു കഴിഞ്ഞിരിക്കുന്നു. ചില മാധ്യമങ്ങള്‍ ആ വഴിക്കു നീങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് ജനാധിപത്യ ബോധമുള്ള സമൂഹം ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാപ്പന്റെ കുടുംബാംഗങ്ങളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
സമിതി ചെയര്‍മാനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എന്‍.പി ചെക്കുട്ടി അധ്യക്ഷനായി. സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്, ഡോ.പി.കെ പോക്കര്, കെ.യു.ഡബ്ല്യു.ജെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.എസ് രാകേഷ്, എ.വാസു, വിളയോടി ശിവന്‍കുട്ടി, സിദ്ദീഖിന്റെ ഭാര്യ റയ്ഹാനത്ത്, റെനി ഐലിന്, പി.എ.എം ഹാരിസ്, കെ.പി.ഒ റഹ്മത്തുല്ല, അംബിക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."