HOME
DETAILS
MAL
കടലാടിപ്പാറ ഖനനം: സി.എം.പി ധര്‍ണ നടത്തി
backup
August 28 2016 | 00:08 AM
നീലേശ്വരം: കടലാടിപ്പാറയില്‍ ഖനനം നടത്താനുള്ള ആശാപുരയുടെ നീക്കത്തില്‍ പ്രതിഷേധിച്ചു സി.എം.പി ജില്ലാ കമ്മിറ്റി സായാഹ്ന ധര്‍ണ നടത്തി. ഖനത്തിനു അനുമതി ലഭിച്ചതായുള്ള കമ്പനിയുടെ അവകാശവാദം തള്ളിക്കളയാന്‍ സര്‍ക്കാര്‍ തയാറാകാത്തത് സംശയങ്ങള്‍ക്കിട നല്‍കുന്നുവെന്ന് സി.എം.പി കുറ്റപ്പെടുത്തി.
പരിസ്ഥിതി പ്രവര്‍ത്തകനും സീക്ക് ഡയരക്ടറുമായ ടി.പി പത്മനാഭന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.കമ്മാരന് അധ്യക്ഷനായി. നിശാന്ത് പരിയാരം, വി.കെ രവീന്ദ്രന്, ഉമേശന് നീലേശ്വരം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."