കശ്മിര് അപകടം; ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം 5 ആയി
കശ്മിര് അപകടം; ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം 5 ആയി
ശ്രീനഗര്‍: കശ്മിരിലെ സോജില പാസില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ് കശ്മിരിലെ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മനോജ് എം മഹാദേവന്(25) ആണ് മരിച്ചത്. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ആശുപത്രിയിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഓഫിസ് അറിയിച്ചു.
അപകടത്തില്‍ മരിച്ച നെടുങ്ങോട് സ്വദേശികളായ ആര്. അനില്‍ (34), എസ്.സുധീഷ് (32), കെ.രാഹുല്‍ (28), വിഗ് നേഷ് (22) എന്നിവുടെ സംസ്കാരം വെള്ളിയാഴ്ച്ച ചിറ്റൂര്‍ മന്തക്കാട് പൊതുശ്മശാനത്തില്‍ നടത്തിയിരുന്നു. നാട്ടുകാരും ബന്ധുക്കളും ഉറ്റവരുമടക്കം ആയിരക്കണക്കിന് ആളുകളാണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ച മാഞ്ചിറയിലെ ടെക്നിക്കല്‍ സ്കൂളില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.
ഇന്നലെ രാവിലെ 6.10 ഓടെയാണ് നാല് ആംബലുലന്സുകളിലായി മൃതദേഹങ്ങള്‍ ചിറ്റൂരിലേക്കെത്തിച്ചത്. ശ്രീനഗറില്‍നിന്ന് മുംബൈവഴിയുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചശേഷം, നോര്‍ക്ക ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ ചിറ്റൂരിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."