HOME
DETAILS
MAL
നീറ്റ് പി.ജി സൂപ്പര്‍ സ്പെഷാലിറ്റി പരീക്ഷ ; 'സിലബസ് മാറ്റം അടുത്ത വര്‍ഷമായാല്‍ ആകാശം ഇടിഞ്ഞുവീഴുമോ ?'
backup
October 06 2021 | 03:10 AM
ന്യൂഡല്‍ഹി: നീറ്റ് പി.ജി സൂപ്പര്‍ സ്പെഷാലിറ്റി പരീക്ഷാ സിലബസില്‍ അവസാന ഘട്ടത്തില്‍ മാറ്റം വരുത്തിയ നടപടിയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി. സിലബസ് മാറ്റുന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരുന്നെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമായിരുന്നോയെന്ന് വാദത്തിനിടെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. നിങ്ങളുടെ കയ്യില്‍ അധികാരമുണ്ടെന്ന് കരുതി ഇങ്ങനെ ചെയ്യാമോ. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് തയാറെടുക്കാന്‍ ഒരു വര്‍ഷം നല്കുന്നതില് എന്തായിരുന്നു കുഴപ്പം. മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് വിദഗ്ധരാണ്. അവരാരും ഇങ്ങനെ ചെയ്യില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏതൊരു ബിസിനസും പോലെ മെഡിക്കല്‍ പ്രൊഫഷനും മെഡിക്കല്‍ റെഗുലേഷനും ഒരു ബിസിനസാണെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. കുറച്ചുകൂടി ബോധം കാട്ടുമെന്നാണ് തങ്ങള്‍ കരുതുന്നത്. 2018 മുതലുള്ള പരീക്ഷാ രീതി മാറ്റാന്‍ എന്താണ് ഇത്ര ധൃതി. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് യാതൊരു ആശങ്കയുമില്ലേയെന്നും കോടതി ചോദിച്ചു.
വിദ്യാര്‍ഥികള്‍ക്ക് തയാറെടുപ്പ് നടത്താന്‍ നിലവില്‍ പരീക്ഷാത്തീയതി നേരത്തെ നിശ്ചയിച്ച നവംബര്‍ 13,14 എന്നതില്‍ നിന്ന് മാറ്റി അടുത്ത വര്‍ഷം ജനുവരി 10, 11 ആക്കാമെന്ന നിര്‍ദേശമാണ് നാഷനല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് മുന്നോട്ടുവച്ചത്. വാദം ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."