HOME
DETAILS
MAL
വനങ്ങള്‍
backup
October 06 2021 | 03:10 AM
ഇന്ത്യയിലെ വനങ്ങളെ നിത്യഹരിത, അര്‍ധനിത്യ ഹരിത വനങ്ങള്‍, ഇലപൊഴിയും വനങ്ങള്‍, വരണ്ട മുള്‍ക്കാടുകള്‍, പര്‍വത പ്രദേശ വനങ്ങള്‍, തീരദേശചതുപ്പ് വനങ്ങള്‍ എന്നിങ്ങനെ മുഖ്യമായും അഞ്ചായി തരം തിരിച്ചിട്ടുണ്ട്.
വര്‍ഷം മുഴുവന്‍ പച്ചപ്പ് നല്‍കുന്ന വനങ്ങളാണ് നിത്യഹരിത വനങ്ങള്‍.ഇവ വളരെ സാവധാനം ഇല പൊഴിക്കുകയും അതോടൊപ്പം പുതിയ ഇലകള്‍ രൂപപ്പെടുകയും ചെയ്യുന്നു.വര്‍ഷത്തില്‍ 200 സെന്റീ മീറ്ററിലധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് നിത്യ ഹരിത വനം രൂപപ്പെടുന്നത്.നിത്യ ഹരിത വനങ്ങള്‍ക്കൊപ്പം ഇല പൊഴിക്കുന്ന വൃക്ഷങ്ങളും അടങ്ങിയ വനങ്ങളാണ് അര്‍ധനിത്യ ഹരിത വനങ്ങള്‍.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വനങ്ങളാണ് ഉഷ്ണ മേഖല ഇലപൊഴിയും വനങ്ങള്‍.ഇല കള്‍ കുറവുള്ളതും എന്നാല്‍ ആഴത്തില്‍ വേരോട്ടമുളളതുമായ പ്രദേശത്ത് കാണപ്പെടുന്ന വയാണ് മുള്‍ക്കാടുകള്‍.നദീതീരങ്ങളിലും ചതുപ്പ് നിലങ്ങളിലുമാണ് തീരദേശചതുപ്പ് വനങ്ങള്‍ കാണപ്പെടുന്നത്.
നിബിഡ വനങ്ങളും
സാന്ദ്രതയും
വനത്തിന്റെ സാന്ദ്രത എഴുപത് ശതമാനത്തിലധികമുള്ളവയെയാണ് നിബിഡ വനങ്ങള്‍ എന്ന് വിളിക്കുന്നത്. നാല്‍പ്പതിനും എഴുപതിനും ഇടയ്ക്കുള്ള വനങ്ങളെ ഇടത്തരം നിബിഡ വനങ്ങള്‍ (മോഡറേറ്റലി ഡെന്‍സ് ഫോറസ്റ്റ്), നാല്‍പ്പതിനും പത്തിനും ഇടയ്ക്കുള്ള വനങ്ങളാണ് ഓപ്പണ്‍ ഫോറസ്റ്റുകള്‍(തുറസ്സായ വനം), പത്ത് ശതമാനത്തിനും താഴെയാണ് സാന്ദ്രത എങ്കില്‍ അവയെ വിളിക്കുന്നത് കുറ്റിക്കാടുകള്‍ എന്നാണ്.
ചോല വനങ്ങള്‍
പഞ്ചിമഘട്ടത്തിലെ ഉയരം കൂടിയ മലയിടുക്കുകളില്‍ കൂട്ടം കൂട്ടമായി കാണപ്പെടുന്ന വന മേഖലയാണിത്.സമുദ്ര നിരപ്പില്‍ നിന്നും 1800 മീറ്റര്‍ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്.വരയാടുകള്‍ ചോല വനങ്ങളില്‍ കാണപ്പെടുന്നു.കുറ്റി്‌ച്ചെടികളും പുല്ലുകളും ധാരാളമായി കാണപ്പെടുന്ന വന മേഖലയാണ് പുല്‍ മേടുകള്‍.
മഴക്കാടുകള്‍
ഭൂമധ്യ രേഖയ്ക്ക് സമീപത്തുള്ള പ്രദേശങ്ങളിലാണ് ലോകത്തിലെ പ്രധാന മഴക്കാടുകള്‍ സ്ഥിതി ചെയ്യുന്നത്.മഴക്കാടുകളെ ഉഷ്ണ മേഖല മഴക്കാടുകള്‍,സമശീതോഷ്ണ മേഖല മഴക്കാടുകള്‍ എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്.ഉഷ്ണ മേഖല മഴക്കാടുകളില്‍ നേര്‍ത്ത ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ സമശീതോഷ്ണ മേഖല മഴക്കാടുകളില്‍ തണുത്ത കാലാവസ്ഥയായിരിക്കും.ഉഷ്ണ മേഖല മഴക്കാടുകളില്‍ 88 ശതമാനത്തോളം നീരാവിയുടെ അംശമുള്ളതിനാല്‍ വര്‍ഷം മുഴുവന്‍ ചെറിയ രീതിയ മഴലഭിക്കും.സമശീതോഷ്ണ മേഖല മഴക്കാടുകളിലെ സസ്യങ്ങള്‍ക്ക് ഉഷ്ണ മേഖലയെ അപേക്ഷിച്ച് ആയുസ്സ് കൂടുതലായിരിക്കും.ഉഷ്ണ മേഖല മഴക്കാടുകളില്‍ മറ്റുള്ള വനങ്ങളെ അപേക്ഷിച്ച് വൃക്ഷ വൈവിധ്യം കൂടുതലാണ്.ഒരു ഹെക്ടര്‍ പ്രദേശത്ത് തന്നെ നൂറ്റമ്പതിലേറെ വൃക്ഷ ഇനങ്ങള്‍ കാണപ്പെടാറുണ്ട്.വീതി കൂടിയ ഇലകള്‍ ഇവിടെയുള്ള മരങ്ങളുടെ പ്രത്യേകതയാണ്.
ആമസോണ്‍ കാടുകള്‍
ലോകത്താകമാനമുള്ള ഓക്‌സിജന്റെ അഞ്ചിലൊന്നും ഉല്‍പാദിപ്പിക്കപ്പെടുന്നത് ആമസോണ്‍ കാടുകളാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.ഭൂമിയുടെ ശ്വാസ കോശം എന്നാണ് ആമസോണ്‍ മഴക്കാടുകള്‍ അറിയപ്പെടുന്നത്.ബ്രസീല്‍,ബൊളീവിയ,കൊളംബിയ,ഇക്വഡോര്‍,വെസ്വേല,പെറു,ഫ്രഞ്ച് ഗയാന,സുരിനേം എന്നിങ്ങനെ ഒമ്പത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലായാണ് ആമസോണ്‍ മഴക്കാടുകള്‍ വ്യാപിച്ച് കിടക്കുന്നത്.ലോകത്തിലെ ഏറ്റവും വിസ്തൃതമായ ഉഷ്ണമേഖല മഴക്കാട് എന്ന ബഹുമതിയും ആമസോണിനുണ്ട്.70 ലക്ഷം ചതുരശ്ര കിലോ മീറ്ററാണ് ആകെ വിസ്തൃതി.55 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ആമസോണ്‍ വന മേഖലയുടെ വിസ്തൃതിയായി കണക്കാക്കിയിട്ടുള്ളത്.ആമസോണിന്റെ 60 ശതമാനം വനഭൂമിയും ബ്രസീലിലാണുള്ളത്.പെറുവില്‍ പതിമൂന്ന് ശതമാനവും കൊളംബിയയില്‍ പത്ത് ശതമാനവും മറ്റു രാജ്യങ്ങളിലായി ബാക്കി പതിനേഴ് ശതമാനവും വ്യാപിച്ച് കിടക്കുന്നു.ആമസോണില്‍ പെയ്യുന്ന മഴയുടെ പാതിയും വൃക്ഷങ്ങളുടെ ഇലകള്‍ വഴി അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്നു എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.ലോകത്തിലെ മഴക്കാടുകളില്‍ പകുതിയും ആമസോണിലാണ് സ്ഥിതി ചെയ്യുന്നത്.ആമസോണ്‍ നദിയുടെ ഇരു കരയിലുമായി വ്യാപിച്ചു കിടക്കുന്ന ആമസോണ്‍ മഴക്കാട് ഭൂമിയില്‍ ലഭ്യമായ ശുദ്ധജലത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും കൈയ്യടക്കിവച്ചിട്ടുണ്ട്.സ്വന്തമായി മഴ പെയ്യിക്കുകയും സമീപ പ്രദേശങ്ങളെ മഴ പെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന ആമസോണ്‍ കാടുകള്‍ ഭൂമിയിലെ ഏറ്റവും ശുദ്ധമായ ഓക്‌സിജന്‍ പുറത്ത് വിടുന്നു.പതിനാറായിരത്തിലേറെ വ്യത്യസ്ത സ്പീഷീസുകളില്‍പ്പെട്ട മുപ്പത്തൊമ്പതിനായിരത്തോളം കോടി വൃക്ഷങ്ങളും അത്രത്തോളം വരുന്ന ജന്തുവൈവിധ്യത്താലും സമ്പന്നമാണ് ആമസോണ്‍ മഴക്കാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."