HOME
DETAILS
MAL
ലോകത്ത് കൊവിഡ് മരണനിരക്ക് കുറഞ്ഞു
backup
October 06 2021 | 03:10 AM
ന്യൂയോര്‍ക്ക്: ഒരുവര്‍ഷത്തിനിടെ ആഗോളതലത്തില്‍ പ്രതിവാര കൊവിഡ് മരണനിരക്ക് നല്ല രീതിയില്‍ കുറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ കണക്കനുസരിച്ച് സെപ്റ്റംബര്‍ 27നും ഒക്ടോബര്‍ മൂന്നിനുമിടയില്‍ 53,245 പേരാണ് മരിച്ചത്. പ്രതിദിനം ശരാശരി 7,606 പേര്. ഓഗസ്റ്റ് അവസാനമിത് പ്രതിദിനം 10,000 പേര് ആയിരുന്നു.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31നു ശേഷം മരണനിരക്ക് ഇത്രയും കുറയുന്നത് ആദ്യമായാണ്. ഒരുമാസത്തിനിടെ കൊവിഡ് മരണം നാലിലൊന്ന് കുറഞ്ഞിരിക്കുകയാണ്. ഇത് വാക്സിനേഷന്റെ വിജയമായാണ് കണക്കാക്കുന്നത്. ലോകത്ത് വന്‍തോതില്‍ വ്യാപിച്ച കൊവിഡിന്റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നതും ഓഗസ്റ്റ് അവസാനവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിലൊന്ന് കുറഞ്ഞിട്ടുണ്ട്.
ലോകത്ത് 100 പേരില്‍ 81 ഡോസ് കൊവിഡ് വാക്സിന് കുത്തിവച്ചതായാണ് കണക്ക്. യു.എസിലിത് 100 പേര്‍ക്ക് 123 ഡോസാണ്. ആഫ്രിക്കയില്‍ 100 പേര്‍ക്ക് 11 ഡോസേ കുത്തിവച്ചിട്ടുള്ളൂ. അവിടെ പകുതി രാജ്യങ്ങളിലും രണ്ടു ശതമാനം ആളുകളിലേ രണ്ടു ഡോസും കുത്തിവച്ചിട്ടുള്ളൂവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
2019 അവസാനം ചൈനയില്‍ കൊറോണ വൈറസ് കണ്ടെത്തിയ ശേഷം ലോകമാകെ 50 ലക്ഷത്തോളം പേരാണ് മരിച്ചത്. അതേസമയം കൊവിഡുമായി നേരിട്ട് ബന്ധമുള്ളതോ അല്ലാത്തതോ ആയ മരണങ്ങള് ഇതിന്റെ മൂന്നിരട്ടിവരുമെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."