HOME
DETAILS
MAL
ഫേസ്ബുക്ക് പണിമുടക്കിയപ്പോള്‍ സുക്കര്‍ബര്‍ഗിന് നഷ്ടം 700 കോടി ഡോളര്‍
backup
October 06 2021 | 03:10 AM
നേട്ടമായത് സിഗ്നലിന്
ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം ലോകവ്യാപകമായി ആറുമണിക്കൂറിലേറെ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ മുടങ്ങിയതോടെ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സുക്കര്‍ബര്‍ഗിന് നഷ്ടം 700 കോടി ഡോളര്‍. ഫേസ്ബുക്കിന്റെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞതോടെയാണ് സുക്കര്‍ബര്‍ഗിന്റെ സമ്പാദ്യത്തില്‍ ഇത്രയും ഇടിവുണ്ടായത്. ലോക ശതകോടീശ്വര പട്ടികയിലും അദ്ദേഹം താഴോട്ടുപോയി.
സുക്കര്‍ബര്‍ഗിന്റെ സമ്പാദ്യം 12,160 കോടി ഡോളറായാണ് തിങ്കളാഴ്ച ഇടിഞ്ഞത്. ഇതോടെ അദ്ദേഹം കോടീശ്വരപട്ടികയില്‍ ബില്‍ഗേറ്റ്സിനു പിന്നിലായി അഞ്ചാം സ്ഥാനത്തായി. ഫേസ്ബുക്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആറുമണിക്കൂര്‍ സേവനം തടസപ്പെടുന്നത്. അതേസമയം ഫേസ്ബുക്കും കമ്പനിയുടെ കീഴിലുള്ള വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങളും മുടങ്ങിയതോടെ ആളുകള്‍ വന്‍തോതില്‍ ഇടിച്ചുകയറിയത് എഡ്വേര്‍ഡ് സ്നോഡന്റെ കീഴിലുള്ള മെസേജിങ് ആപ്പായ സിഗ്നലിനാണ് നേട്ടമായത്. തിങ്കളാഴ്ച ലക്ഷക്കണക്കിനു പേരാണ് സിഗ്നലില്‍ ചേര്‍ന്നത്. സേവനങ്ങള്‍ മുടങ്ങിയ സംഭവം കോണ്ഫിഗറേഷന് മാറ്റങ്ങളിലുണ്ടായ പിഴവു മൂലമാണെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഇതിന് മാപ്പുചോദിക്കുന്നതായി സുക്കര്‍ബര്‍ഗ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."